മരത്തിനെ ഏകാന്തതയെന്നു
വിളിക്കട്ടെ.
മരത്തിന്റെ ഏകാന്തതയോളം
വരില്ല മനുഷ്യന്റെ ഏകാന്തത.
ഏകാന്തതയുടെ കൊമ്പും ചില്ലയും
തടിയും ഒടുക്കം കടയോടെ
മുറിച്ചിട്ടിട്ടും തീരുന്നില്ല;
കട്ടിള ജനല്‍ ഉത്തരം കഴുക്കോല്‍
ഇവയൊക്കെയായി
മാറുമ്പോഴും
പിന്നെയും നീളുന്നു
ഏകാന്തത.
എത്രയോ കഴിഞ്ഞാണ്
ഏകാന്തതയെ തീയെടുക്കുന്നത്.
വിളിക്കട്ടെ.
മരത്തിന്റെ ഏകാന്തതയോളം
വരില്ല മനുഷ്യന്റെ ഏകാന്തത.
ഏകാന്തതയുടെ കൊമ്പും ചില്ലയും
തടിയും ഒടുക്കം കടയോടെ
മുറിച്ചിട്ടിട്ടും തീരുന്നില്ല;
കട്ടിള ജനല്‍ ഉത്തരം കഴുക്കോല്‍
ഇവയൊക്കെയായി
മാറുമ്പോഴും
പിന്നെയും നീളുന്നു
ഏകാന്തത.
എത്രയോ കഴിഞ്ഞാണ്
ഏകാന്തതയെ തീയെടുക്കുന്നത്.
ശരിയാണ്... മരം ഏകാന്തതയുടെ
ReplyDeleteപര്യായം !
മരത്തിന്റെ ഏകാന്തതയോളം
ReplyDeleteവരില്ല മനുഷ്യന്റെ ഏകാന്തത."
എത്ര സത്യം.
ആശംസകള്‍
!!!
ReplyDeleteമുറിച്ചിട്ടിട്ടും തീരുന്നില്ല
ഏകാന്തതയുടെ 100 വര്‍ഷങ്ങള്‍
ReplyDeleteഅല്ലെങ്കില്‍ ചിതലരിക്കുവോളം ഏകാന്തത
ReplyDeleteaadyathe 4 varikal vendiyirunnilla ennu thonni..
ReplyDeleteശരിയാണ്,
ReplyDeleteപിന്നെയും എത്ര കഴിഞ്ഞാണ്
ഏകാന്തതയെ തീയെടുക്കുന്നത്.
എന്തോ മരണം എനിക്ക് പ്രണയമാണ്...
ReplyDeleteമരണം എനിക്ക് മറവിയാണ്...
മരണം എനിക്ക് ഭ്രാന്താണ്...
കാരണം ഏകാന്തത എനിക്ക് ഭയമാണ്...
ഏകാന്തത മരണത്തെകാള്‍ ഭയാനകം
ReplyDeleteഏകാന്തത
ReplyDeletePoetry marked with strength, solitude is well portrayed, Congrats Sasi !
ReplyDeleteഇതുവരെ തീയെടുക്കാത്ത ഏകാന്തതയും..
ReplyDeleteചിലപ്പോൾ ഒറ്റ നിമിഷത്തെ ഏകാന്തത നൂറുകണക്കിനു വർഷത്തെ ഏകാന്തതയെക്കാൾ അസഹ്യമാകാം. പരിചിതമായ ഏകാന്തത ഏകാന്തതയല്ല. അതൊരാൾക്കൂട്ടം പോലെ മറ്റെന്തോ ആണ്. എന്നാലും കവിത നന്നായി ട്ടോ
ReplyDeleteനല്ല കവിത
ReplyDeleteശ്രീലത ടീച്ചറുടെ കവിത ഓര്‍ത്തു
മരത്തിന്റെ ഏകാന്തതയെക്കുറിച്ച്
http://nelambari.blogspot.com/2010/09/blog-post.html
'മരത്തിന്റെ ഏകാന്തതയോളം
ReplyDeleteവരില്ല മനുഷ്യന്റെ ഏകാന്തത.'
അല്ല, ശശീ, ചില മനുഷ്യരുടെ ചില നിമിഷങ്ങളിലെ ഏകാന്തതയോളം വരില്ല മരത്തിന്റെ ഒരായുസ്സിലെ ഏകാന്തത.\
എങ്കിലും കവിത ഇഷ്ടമായി.
അനീഷ് ശ്രീലതടീച്ചറുടെ കവിത
ReplyDeleteഓര്‍മ്മിപ്പിച്ചതു നന്നായി. ടീച്ചറുടെ കവിത
ബ്ലോഗിലിട്ട സമയത്തു ഞാന്‍ വായിച്ചിരുന്നു.
എന്നാല്‍ ഈ കവിത എഴുതുന്ന സമയത്ത്
ഞാന്‍ ഓര്‍ത്തിരുന്നില്ല.
എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
Kavitha valare nannaayittund.
ReplyDeletekollaam tou
ReplyDeleteതാങ്കളുടെ എഴുത്തിന്‍റെ ശൈലി ഒരുപാടിഷ്ടപെട്ടു...പിന്നെ കവിത നന്നായിട്ടുണ്ട് പക്ഷെ മരമെന്നാല്‍ ഏകാന്തതയാണ് എന്നുള്ള കണ്ടെത്തലിനോട് യോജിപ്പില്ല...മരങ്ങളില്ലല്ലേ ധാരാളം പക്ഷികള്‍ കൂടുവെക്കുന്നത്...പ്രഭാതങ്ങളിലും സന്ധ്യകളിലും
ReplyDeleteശബ്ദമുഖരിതമായിരിക്കും ഓരോ മരങ്ങളും...അവിടെ ഏകാന്തതയുണ്ടോ..?
കട്ടിള ജനല്‍ ഉത്തരം കഴുക്കോല്‍
ഇവയൊക്കെയായി മാറുമ്പോഴും മരത്തിനു ഏകാന്തത അനുഭവപ്പെടില്ല കാരണം അവയൊക്കെ നമ്മോട് ചേര്‍ന്നിരിക്കുകയല്ലേ.....
nalla observation
ReplyDelete