Monday, January 3, 2011

ഇടിഞ്ഞിടിഞ്ഞ്

ഷാര്‍ജയിലെ നിന്റെ വില്ലയിലെ
മതിലിനിപ്പുറം
റോഡരികു നിറയെ വേപ്പുമരങ്ങള്‍;
രാത്രിയിലും അതിന്റെ ചുവട്ടിലെ നില്പില്‍
ഹരിതം നമ്മളില്‍ കലരുന്നുണ്ടോയെന്ന
തോന്നല്‍.

റോഡിനപ്പുറം നിശ്ശബ്ദതയ്ക്ക്
മതിലുകെട്ടിയയിടം;
പനകള്‍ ,മരുഭൂമിയിലെ
പേരറിയാമരങ്ങള്‍
തിങ്ങി നില്‍ക്കുന്നു.

രണ്ടാള്‍പൊക്കത്തില്‍ നിന്ന്
രണ്ടുടലായ് വേര്‍പെടും
ഒരു മരത്തെ കാട്ടി നീ;
മരുഭൂമിയിലെ
മരങ്ങളുടെ ഏകാന്തത
കാണുമ്പോള്‍
അവയ്ക്കെല്ലാം ഓരോ
കഥയുണ്ടെന്നും
അക്കഥയെല്ലാം നിനക്കറിയാമെന്നും
എനിക്കു തോന്നാറുണ്ട്.

ഒരു പനയുടെ പട്ടയുയര്‍ത്തി
അര്‍ബുദം വന്ന ഒരാളെ
അടുത്തു നിര്‍ത്തി കാണിക്കുന്ന
വേദനയോടെ അതിന്റെ
ഉണക്കശ്ശിരസ്സു നോക്കാന്‍ എന്നോട്.

പനകളുണങ്ങുമ്പോള്‍
ശിഖരങ്ങളിടിയുമ്പോള്‍
ഉള്ളില്‍ അര്‍ബുദത്തിന്റെ
വേദനയുള്ളവനേ;
നീ ഇടിഞ്ഞിടിഞ്ഞ്
തീരുന്നതും നോക്കി
എത്ര മരങ്ങളാണു
കാത്തു നില്‍ക്കുന്നത്,
പൊട്ടിക്കരയാന്‍.
--------------------
ബൂലോകകവിതയില്‍ പ്രസിദ്ധീകരിച്ചത്

10 comments:

  1. ഷാര്‍ജയിലെ വേപ്പുമരത്തിന്‌..

    ReplyDelete
  2. അവസാന കവിതയും മരത്തിന്റെ ഏകാന്തതയെ കുറിച്ച് പറയുന്നു .അതിന്റെ തുടര്‍ച്ച പോലെ വീണ്ടും ഒരു കവിത ...
    മരത്തിന്റെ ഏകാന്തതയോളം
    വരില്ല മനുഷ്യന്റെ ഏകാന്തത.
    .............................
    മരുഭൂമിയിലെ
    മരങ്ങളുടെ ഏകാന്തത
    കാണുമ്പോള്‍
    അവയ്ക്കെല്ലാം ഓരോ
    കഥയുണ്ടെന്നും
    അക്കഥയെല്ലാം നിനക്കറിയാമെന്നും
    എനിക്കു തോന്നാറുണ്ട്.

    ഈ വരികളില്‍ തുടര്‍ച്ച കാണുന്നു

    വെത്യസ്തമായ അവത്രനംവും സമര്‍പ്പന്നവും

    ReplyDelete
  3. ഓരൊ കഥയും ചൊല്ലാവുന്ന മരുഭൂമിയിലെ ഏകാന്തതയിലുള്ള ഒറ്റമരങ്ങൾ...
    പിന്നെ
    എന്റെ പ്രിയ മിത്രമേ താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
    സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
    ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
    സസ്നേഹം,

    മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM

    ReplyDelete
  4. എത്ര മരങ്ങളാണു
    കാത്തു നില്‍ക്കുന്നത്,
    പൊട്ടിക്കരയാന്‍.

    ReplyDelete
  5. മരങ്ങളോടൊത്ത് ......
    മരമായ്‌ മനമായ്..

    ReplyDelete
  6. ഈ കവിതയും ഇഷ്ടമായി !
    ഏകാന്തത , നിശബ്ദത , ഓര്‍മ്മ, ജഢം.
    സാധാരണയായി ശശിയേട്ടന്‍ ചിന്തയുടെ കൊടുമുടി
    കയറാറുള്ള കൈവഴികള്‍ ഇവയൊക്കെത്തന്നെ.

    താങ്കളുടെ "ചിരിച്ചോടും മത്സ്യങ്ങളെ" ഇവിടെ കിട്ടുമോ ?

    ReplyDelete
  7. vetti pidikkalalla koduthu mudiyalaanu...jeevitham ennu caption kandappolaanu..kavithayile..aazham manasilaakunnathu...pravaasiyude jeevitham sarikkum koduthu mudiyalaanu......
    athinte oru eduthu parachilaakaam ee kavithayennu..ente cherubudhikku thonnunnu.......manushyathathinte avaseshikkunna, avasaana baagamayittaayirikaam,kavi engane avsaanippikkunnathu...nee idinjidinju theerunnathum..kaathu...ethra marangalaanu..kaathu nilkunnathu pottikarayaan...

    ReplyDelete
  8. ഉലയ്ക്കുന്ന വരികൾ.

    ReplyDelete
  9. നല്ല വരികള്‍.
    പുതുവത്സരാശംസകള്‍.

    ReplyDelete