Thursday, January 6, 2011

മൂന്നാംപക്കം

എഴുതിപ്പിടിപ്പിച്ച
ജനലഴികളിലൂടെ
നോക്കി നില്‍ക്കുന്നു;

രണ്ടായിരത്തിപ്പത്ത്
രണ്ടായിരത്തിപ്പതിനൊന്നില്‍
മുങ്ങിയിട്ട് മൂന്നാംപക്കം.

ജനല്‍ക്കരയില്‍
ഒന്നുമില്ല;
മരിച്ചവര്‍ അകന്നകന്നു
പോകുമ്പോല്‍
രണ്ടായിരത്തിപ്പത്തും.

ജനല്‍ക്കരയിലേക്ക്
എഴുതിക്കഴിഞ്ഞ
കടലാസ്സ് വലിച്ചെറിഞ്ഞു;
രണ്ടായിരപ്പത്തിന്റെ
ചരമക്കുറിപ്പ്.

6 comments:

  1. കാലയവനികക്കുള്ളില്‍ മറഞ്ഞ കാലങ്ങളും മൂന്നാംപക്കം കരയിലേക്ക് വന്നിരുന്നെങ്കില്‍ ...!എങ്കില്‍ ചോദിക്കാമായിരുന്നു, എന്റെ സ്വപ്നങ്ങളെ, പ്രിയപ്പെട്ടവരെയൊക്കെ...

    ReplyDelete
  2. രണ്ടായിരത്തിപ്പതിനൊന്നിന്റെ ആദ്യദിനം എന്നോടു പറഞ്ഞ രഹസ്യം ഇതായിരുന്നു,“ എന്റെ കയ്യില്‍ പുതിയ മായകളൊന്നുമില്ല”
    അതുകൊണ്ട് പോയതാരു, വന്നതാരു എന്നൊന്നും ആലോചിക്കുന്നേയില്ല.
    കവിത നന്നായി.

    ReplyDelete
  3. ചരമക്കുറിപ്പ്.

    ReplyDelete
  4. 2010 nu charamakurippu ezhuthi alle?
    kuzhapamilla, 2011 nirakanchiriyumayi namme noki nilkunnath kandile? maranju poyava marayanullathu thanneyanu. puthiyavaye sweekarikan thayaravuka. athil kooduthal thelima kanuka.

    kavitha nannayirikunnu sasicheta

    ReplyDelete
  5. മരിച്ചവർ പോകുന്നതാണ് നല്ലത്.
    അല്ലെങ്കിലും മരിച്ചാലും ബാക്കി കാണുമെന്ന് കരുതി
    കണക്കുകൾ പുതിയ ഉത്തരങ്ങൾ നൽകുവാൻ തുടങ്ങും.

    2010 പോട്ടെ........

    ReplyDelete