Monday, January 10, 2011

അല്‍ഷിമേഴ്സ്

തലയ്ക്കുള്ളില്‍ നിന്ന്
ഓര്‍മ്മകളിടിഞ്ഞ്
ശരീരത്തിനുള്ളിലേക്കു
വീഴുന്നു.

ഓര്‍മ്മ മാംസവുമായി
കൂടിച്ചേര്‍ന്ന്
വീഴ്ച്ചയില്‍ ദഹിച്ചവരെ
പ്പോലെയും
ഒരിക്കലും
എഴുന്നേല്‍ക്കാത്തവരെ
പ്പോലെയും.

വല്ലപ്പോഴെങ്കിലും
വീഴ്ച്ചയില്‍ നിന്നും
എണീല്‍ക്കുന്നുവെന്ന
തോന്നലിന്‍ കണ്ണീര്‍പ്പൊട്ട്
തലയിലേക്കെത്തുന്നു;

കണ്ണുകളെപ്പോഴും
തീക്കുടങ്ങള്‍ പോലെയൊ
ജലാശയം പോലെയോ
ആകാതിരുന്നിട്ടും.



18 comments:

  1. മരിക്കുന്ന ഒര്മാക്കള്‍ക്ക് ജീവിക്കുന്നവന്റെ അല്‍ഷിമേഴ്സ്

    ReplyDelete
  2. kollaam..thalakettu athaayathukondu alpoamenkilum manassilaayi..

    ReplyDelete
  3. മറന്നു പോകുന്നത്

    ReplyDelete
  4. മരിച്ചു ജീവിക്കുന്നവര്‍ക്കൊരു
    അല്‍ഷിമേഴ്സ് ചരമക്കുറിപ്പ്‌ ,വളരെ നന്നായി

    ReplyDelete
  5. ഇതേ വിഷയത്തിൽ ഞാനും ഒരെണ്ണം എഴുതി വച്ചിട്ടുണ്ട്.
    ആശംസകൾ

    ReplyDelete
  6. എനിക്ക് ഏകദേം വന്ന് തുടങ്ങുന്ന ഒരു രോഗത്തെപ്പറ്റി എഴുതിയ ശശിക്ക് നന്ദി!

    ReplyDelete
  7. മറക്കാൻ കഴിയാതെ പോകുന്നത്

    ReplyDelete
  8. Maasathil layichu cherunna ormmakalkku sheshavum...!

    Manoharam, Ashamsakl...!!!

    ReplyDelete
  9. കണ്ണുകളെപ്പോഴും
    തീക്കുടങ്ങള്‍ പോലെയൊ
    ജലാശയം പോലെയോ
    ആകാതിരുന്നിട്ടും

    Nannay Sasi

    ReplyDelete
  10. ഓര്‍മ്മ മാംസവുമായി
    കൂടിച്ചേര്‍ന്ന്
    ....Alshimersinte neuro complications ithil kooduthal nannaayi vivarikkunnathengine..!
    Great Sasi..

    ReplyDelete
  11. a microscopic view കൊള്ളാം ....

    ReplyDelete
  12. എഴുത്ത് മികച്ച വാക്കുകള്‍ കൊണ്ട് നന്നാക്കി..ഈ വിഷയത്തെക്കുറിച്ച് ഞാന്‍ എഴുതിത്തുടങ്ങിയതായിരുന്നു ഇനി പൂര്‍ത്തിയാക്കുന്നില്ല.....ആശംസകള്‍..

    ReplyDelete
  13. ഓര്‍മ്മളിടിഞ്ഞ് ശരീരത്തിലേക്ക് വിഴുന്ന
    ആ കല്‍പ്പന മനോഹരമായിരിക്കുന്നു.

    ReplyDelete
  14. നിരഞ്ജന്‍ പറഞ്ഞ ന്യുറോ അനാലിസിസിനെക്കുറിച്ച്‌ അറിയില്ല. പക്ഷെ, കവിത അല്‍ഷിമേര്‍സ്‌ ഉണ്ടാക്കുന്ന കുഴമറിച്ചില്‍ നന്നായി പറഞ്ഞു.

    ReplyDelete