Monday, February 14, 2011

ഒഴുകിപ്പോകണേ..!

മനുഷ്യശരീരം
വിയര്‍ത്തു വരുമ്പോള്‍
അതില്‍ നിന്നും ഉപ്പുണ്ടാക്കാ-
മെന്നൊരവസ്ഥയില്ലല്ലൊ;
അതു നന്നായി.

അതല്ലെങ്കില്‍
ചില മനുഷ്യര്‍
ഉപ്പുവെള്ളത്തേക്കാള്‍
വില കുറഞ്ഞവരായതിനാൽ
ചിലപ്പോള്‍ ശിക്ഷിച്ചും
വെയിലത്തു നിര്‍ത്തിയും
കിടത്തിയും വിയര്‍പ്പിച്ച്
ശരീരത്തില്‍ നിന്നും
ഉപ്പുകല്ലുകള്‍ അടര്‍ത്തിയെടുത്തേനെ;
വേറേയും മനുഷ്യര്‍.

മനുഷ്യരില്‍ നിന്നും
ഉപ്പടര്‍ത്തരുതെന്ന
നിയമം വരുമെങ്കില്‍ കൂടി
വിയര്‍പ്പ് എപ്പോഴും
ഒഴുകിപ്പോകണേ..!.

15 comments:

  1. ningal veyilil advanikunnavarude koodeyo, advanikunnavante viyapuruki uppaki vilkunnavarude koodeyo?

    ReplyDelete
  2. ഉപ്പെന്തിന് പലരീതിയില്‍ ഉപ്പാണ്ടത്തിനിടുന്നുണ്ടല്ലൊ...* ശ്രീലങ്കയില്‍, കാശ്മീരില്‍, ഇറാക്കില്‍, അഫ്ഗാനിസ്ഥാനില്‍.....

    *മാംസം കേടുവരാതിരിക്കാന്‍ ഉപ്പുതിരുമ്മി ഉണക്കിവയ്ക്കുന്ന ഒരു രീതി

    ReplyDelete
  3. ഉപ്പിനും ഉപ്പിന്റെ അനുബന്ധ രൂപങ്ങല്ക്കും വിലയുണ്ട്.എന്നാൽ മനുഷ്യനോ മനുഷ്യ വിയർപ്പിനോ അതുണ്ടോ..?

    ReplyDelete
  4. uppu vellathekkal vila kuranja manushyar..
    really great thought

    ReplyDelete
  5. അല്ലെങ്കിലെ മനുഷ്യനായി പിറന്നാല്‍‌ സമാധാനം ഇല്ല ..ഇനി ഉപ്പു കൂടി എടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പറയണ്ടല്ലോ കാര്യം...ഉപ്പു കവിത നന്നായി..പക്ഷെ മധുരിച്ചില്ല ട്ടോ...

    ReplyDelete
  6. salt biscuit poleyulla manusharundu... pathukke kadichu thinnam....adhyam navu thinnekkanam, ariyathepolum nammude cheenja ruchi avar ariyathirikkatee....
    lokathinte uppavam... urakettu pokatha uppu..

    ReplyDelete
  7. അതെ,ഒഴുകിപ്പോകണം.
    (കൊടുത്തു മുടിയലാണല്ലോ മനുഷ്യത്വം)

    ReplyDelete
  8. പാകത്തിനുപ്പാവാം അല്ലേ......
    :D

    ReplyDelete
  9. ഇനി ഉപ്പെടുക്കലും കൂടിയേ വേണ്ടൂ...

    ReplyDelete
  10. എന്‍റെ അമ്മ
    ഉപ്പു പുരട്ടി
    ഉണക്കാന്‍ ഇട്ടതാണ്
    ഈ കാണുന്ന
    ഒരു കഷ്ണം കടലിനെ.. ( ക്രിസ്പിന്‍ ജോസഫ് )

    . ശശിയേട്ടാ.. നല്ല ഭാവന. അങ്ങനെ ആയിരുന്നെങ്കില്‍ എത്ര ഉപ്പു സത്യാഗ്രഹം വേണ്ടി വന്നേനെ ഈ ശരീരത്തിനെ വീണ്ടെടുക്കാന്‍.. വിയര്‍പ്പിന്റെ ഉപ്പിനു എന്താ വില?

    ReplyDelete
  11. ഗംഭീരമായിരിക്കുന്നു ആശയം... ക്രിസ്പിന്റെ വരികൾ മേളിലിട്ട സുജീഷേ നിനക്കൊരു സ്മൈലി :-)

    ReplyDelete
  12. വളരെ നല്ല ആശയം.
    നന്നായിട്ടുണ്ട് സുഹ്യത്തേ...

    ReplyDelete
  13. അസ്സലായിട്ടുണ്ട്...........

    ReplyDelete