Sunday, December 19, 2010

ആഴം

ഇന്ന് എന്നത്
ഒരു കിണറിന്റെ
മുകൾ വശമാണ്‌.

ഇന്നലെകൾ
അതിന്റെ ആഴവും;
കിണറിന്നടി
ആകാശം വച്ചടക്കാത്തതിനാൽ
ചൂഴ്ന്നു ചൂഴ്ന്നു-
പോകുന്നുണ്ട് ആഴം.

കണ്ണും കിണറുപോലെ-
ത്തന്നെയാണ്;
ഇന്നലെയുടെ
സൂക്ഷ്മവട്ടങ്ങൾ
ആഴം ചൂഴ്ന്നു ചൂഴ്ന്നു
പോകുന്നുണ്ട് കണ്ണിലും.

കണ്ണുകളിൽ
ചുംബിക്കുമ്പോൾ
ആഴം താഴേക്കു പിടിച്ചു
വലിക്കുന്നതായി
അനുഭവപ്പെടാറുണ്ട്
 
------------------
പുതുകവിതയില്‍ പ്രസിദ്ധീകരിച്ചത്.

3 comments:

  1. നേരെ നേരെ ലളിതമായ കവിത. നന്നായിരിക്കുന്നു.

    ReplyDelete
  2. സൂക്ഷിച്ചു നോക്കൂ, ആകാശവും ആ കിണറ്റിൽ ഇറങ്ങിച്ചെന്നിരിക്കുന്നത് കാണാം.

    ReplyDelete