Sunday, December 12, 2010

ന്യായം

ഉള്ളിലെ മൃഗത്തെ
വേലിപ്പഴുതിലൂടെ കടത്തി
കുടുക്കി
കാലിലടിച്ചും
തലയ്ക്കടിച്ചും;
പുളയുന്നുണ്ട് മൃഗം.

മൃഗമിടക്കിടെ
നിഴലിന്മേല്‍ നിഴല്‍ വീണ
അതിലും നിഴല്‍ വീണ
കാടു കാണുന്നു
കുതിക്കുന്നു പിന്നെയും

കാടല്ലെ
പണ്ടത്തെ വീടല്ലെ
എന്നൊക്കെ
ന്യായങ്ങള്‍ നിരത്തിയും.

----------------


ബൂലോകകവിതയില്‍ പ്രസിദ്ധീകരിച്ചത്

11 comments:

  1. കവിതക്കും കവിക്കും ഒരുപാട് ന്യായങ്ങള്‍ ഉണ്ട് അല്ലെ

    ReplyDelete
  2. ന്യായം കൊള്ളാം , പക്ഷേ...

    ReplyDelete
  3. അന്യായത്തിലെ ന്യായങ്ങള്‍

    ReplyDelete
  4. kaadu oru pralobhanam...nizhalinmel nizhal theerth..pandathe veedu ennath verum nyayathinu vendiyulla nyayam.kavitha sookshmam.

    ReplyDelete
  5. നല്ല കവിത, മനസ്സിലെ മൃഗം കാട്ടിലാണല്ലോ പിറന്നത്, മെരുക്കി എടുത്തന്നേ ഉള്ളൂ, ചിലപ്പോൾ അത് ‘കാടു കാട്ടി‘യെന്നിരിക്കും!

    ReplyDelete
  6. കവിത നന്നായി
    എന്നാല്‍ ....ആരുമായും എളുപ്പം സംവദിക്കത്തക്ക വണ്ണം
    ഒന്ന് കൂടി തുരന്നെഴുതാമായിരുന്നു !

    ReplyDelete
  7. നിഴലിന്മേല്‍ നിഴല്‍ വീണ
    അതിലും നിഴല്‍ വീണ
    കാടു കാണുന്നു
    കുതിക്കുന്നു പിന്നെയും............
    -nannaayi ithu

    ReplyDelete
  8. മനസ്സിലാക്കാന്‍ ബുദ്ധിമുട്ട്..ക്ഷമിക്കുക.

    ReplyDelete
  9. കാട്ടിലൊന്നുമില്ല തോഴാ, നാട്ടിൽ വഴാൻ ഹേതുവായി പണമിരിപ്പൂ.

    ReplyDelete
  10. എത്ര മെരുക്കിയാലും മൃഗവാസന ഇടയ്ക്കെപ്പോഴെങ്കിലും മനുഷ്യന്‍ കാണിക്കാതിരിക്കില്ല..അതിനു ന്യായം പലതും ...ഈ ഓര്‍മ്മപെടുത്തല്‍ നന്നായി ....ആശംസകള്‍

    ReplyDelete