Friday, November 12, 2010

മഴ/കടല്‍

മേഘങ്ങളില്‍
ജീവിച്ചിരിപ്പുണ്ട് മഴ.

മഴയെന്ന് നമ്മള്‍ പറയുന്നത്
ഭൂമിയിലേക്കുള്ള അതിന്റെ
ജഡമൊഴുക്കിയുള്ള
സംസ്കാരയാത്രയെയാണ്‌.

മണ്ണില്‍ താഴ്ന്നു താഴ്ന്നു
പോകുന്നുണ്ട്..;
കെട്ടിക്കിടന്നാലുംഭൂമി മഴയെ
സംസ്കരിക്കുവാന്‍ ശ്രമിക്കുന്നുണ്ട്.

ഭൂമിക്കുള്ളിലേക്കിറങ്ങിപ്പോകുവാന്‍
കഴിയാതെ
മണ്ണിനും മറയിടാന്‍
കഴിയാതെ
ഭൂമി മുക്കാലും നിറഞ്ഞ്‌
സംസ്കരിക്കുവാന്‍
കഴിയാതെവന്ന
മഴയുടെ ജഡമാണ്‌ കടല്‍.

30 comments:

  1. മഴയുടെ ജഡമാണ്‌ കടല്‍

    ReplyDelete
  2. ആ ജഡം കത്തിച്ചു കളഞ്ഞാലോ

    ReplyDelete
  3. “ മേഘങ്ങളില്‍
    ജീവിച്ചിരിപ്പുണ്ട് മഴ “

    ഓരോ മേഘവും സ്പന്ദിക്കുന്നുണ്ട് മഴത്തുടിപ്പുകള്‍.

    വത്സാ ..........
    നിനക്കും,
    ഈ കവിതക്കും..
    14-നു പിറക്കാനിരിക്കുന്ന നിന്റെ കടിഞ്ഞൂലിനും...
    ഹൃദയംഗമായ ആശംസകള്‍...

    ReplyDelete
  4. ആരും കാണാതെ പോയ കണ്ടെത്തലുകള്‍..!
    വളരെ നന്നായിട്ടുണ്ട്

    ReplyDelete
  5. മഴയുടെ ജഡമാണ്‌ കടല്‍!!!!
    ശശിയുടെ ഈ രണ്ട് വരി പോരേ...

    ReplyDelete
  6. എല്ലാം പുത്തൻ കണ്ടെത്തലുകളാണല്ലോ

    ReplyDelete
  7. ഭൂമിക്കുള്ളിലേക്കിറങ്ങിപ്പോകുവാന്‍
    കഴിയാതെ
    മണ്ണിനും മറയിടാന്‍
    കഴിയാതെ
    ഭൂമി മുക്കാലും നിറഞ്ഞ്‌
    സംസ്കരിക്കുവാന്‍
    കഴിയാതെവന്ന
    മഴയുടെ ജഡമാണ്‌ കടല്‍.
    IVIDE KAVITHAYUDE AMMAAYIYAMMA NENJUMTHALLICH NILKKUNNU !

    ReplyDelete
  8. ഒരു ശോകഗാനത്തിന്റെ(ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍...) പശ്ചാത്തലത്തില്‍ ഈ കവിത വായിച്ചു.വല്ലാത്തൊരു ഫീല്‍...

    ReplyDelete
  9. മോക്ഷം കിട്ടാത്ത മഴയുടെ വീണ്ടും ജനിച്ചു ജീവിക്കുവാനുള്ള നിയോഗമാണു കടലെന്ന ഇടത്താവളം.

    ReplyDelete
  10. നന്നായി ...ഈ കണ്ടെത്തല്‍ !
    ആശംസകള്‍
    ഒരു കനമുള്ള കവിതയിങ്ങോട്ടു പോരട്ടെ ....കാത്തിരിക്കുന്നു

    ReplyDelete
  11. നന്നായീ...വേറിട്ട കണ്ടെത്തല്‍ ഇഷ്ടമായീ

    ReplyDelete
  12. കൊള്ളാം ശശി. മഴക്കവിതത്തുള്ളികള്‍ക്ക്‌ ഒരു ഉമ്മ കൊടുക്കുന്നു, സ്മിതയുടെ നിരീക്ഷണം.

    ReplyDelete
  13. സംസ്കരിക്കുവാന്‍
    കഴിയാതെവന്ന
    മഴയുടെ ജഡമാണ്‌ കടല്‍.
    -ഒന്നാന്തരമായി ഭാവനയുടെ ഈ പര്യവേക്ഷണം!

    ReplyDelete
  14. “മേഘങ്ങളില്‍
    ജീവിച്ചിരിപ്പുണ്ട് മഴ.
    ...
    ഭൂമിക്കുള്ളിലേക്കിറങ്ങിപ്പോകുവാന്‍
    കഴിയാതെ
    മണ്ണിനും മറയിടാന്‍
    കഴിയാതെ
    ഭൂമി മുക്കാലും നിറഞ്ഞ്‌
    സംസ്കരിക്കുവാന്‍
    കഴിയാതെവന്ന
    മഴയുടെ ജഡമാണ്‌ കടല്‍.“

    നല്ല കവിത.ശശിയ്ക്ക് അഭിനന്ദനങ്ങൾ.

    ReplyDelete
  15. മേഘങ്ങളില്‍ പുനര്‍ജ്ജനിക്കുന്ന മഴ

    ReplyDelete
  16. ഈ കെട്ടിക്കിടക്കുന്ന ജഡങ്ങള്‍ നമ്മുടെതന്നെ ജഡിലതകളാണ്....
    സംശുദ്ധമായ മഴയുടെ ജഡത്തെ അഴുകിയ സാംസ്‌കാരലായനികളാക്കി കടലിലും നദിയിലും നിമഞ്ജനം ചെയ്യുന്നു നമ്മള്‍.
    പലവായനയില്‍ പലതും ധ്വനിപ്പിക്കുന്ന ശക്തമായ കവിത

    ReplyDelete
  17. ജുനൈത്,ഒഴാക്കന്‍,ദേവസേന,പകലന്‍,
    മുഹമ്മദ്മാഷ്,ചെമ്മാട്,ബിലാത്തിപട്ടണം,
    കരിയാട്,വിഷ്ണുമാഷ്,സ്മിത,ഹാഷിം,ഗീത,വിനോദ്മാഷ്,അനിലന്‍,
    സുനീത,വെട്ടിക്കാട്,സോണ,നിശാഗന്ധി,പല്ലശന
    നന്ദി.

    ReplyDelete
  18. നല്ല ഭാവന.നല്ല കവിത.

    ReplyDelete
  19. This comment has been removed by the author.

    ReplyDelete
  20. ജീവിതമേ....

    നല്ല കവിത,ശശിമാഷേ,

    ReplyDelete
  21. IVIDE KAVITHAYUDE AMMAAYIYAMMA NENJUMTHALLICH NILKKUNNU ..ഇതിന്റെ അര്‍ത്ഥം ആരെങ്കിലും ഒന്നു പറഞ്ഞുതരുമോ? ഇങ്ങനെയൊക്കെയുള്ള പ്രയോഗങ്ങള്‍ മലയാള ഭാഷയ്ക്കു ആവശ്യമാണോ? അതും ഒരു കവിയില്‍ നിന്നു?

    ReplyDelete
  22. Sureshpk എഴുതിയ കമെന്റ് ബ്ലോഗില്‍ കാണുന്നില്ല;
    അതു ഞാന്‍ ഇവിടെ കൊടുക്കുന്നു:
    ithilevide kavithayundennu enikku manassilaayilla.
    rajaavu nagnanaanu

    ReplyDelete
  23. ano sasicheta
    mazhayude jadamano kadal?
    athoru vyathysthamaya bimbakalpanayanu. super

    ReplyDelete
  24. ലേഖാവിജയ്,Sureshpk ,
    രാജേഷ്‌ ചിത്തിര, സ്മിത,jain
    നന്ദി.

    ReplyDelete
  25. ശശീ നന്നായി കവിത
    പുസ്തകം നന്നായി
    ആഴമുള്ള ചെറുകവിതകള്‍
    ആശംസകള്‍

    ReplyDelete
  26. നല്ല ചിന്തകള്‍...ഇതൊക്കെ എവിടുന്നു വരുന്നു ഈശ്വരാ.

    ReplyDelete