Wednesday, November 10, 2010

മയില്‍പ്പെട്ടി

നിറങ്ങളെ വെക്കുന്നതിന്‌
ഒരു പെട്ടിയുണ്ട്
അതില്‍ പേരെഴുതണം
''നീ ഒരു പേരു പറയൂ''

''നിറങ്ങളുടെ പെട്ടി
മയില്‍പ്പെട്ടി''

രാത്രിയില്‍ ഒരു കള്ളന്‍ വന്നു;
നേര്‍ത്ത വെളിച്ചം തെളിച്ച്
ആദ്യം കണ്ടത്
മയില്‍പ്പെട്ടി.

ഉള്ളില്‍
മയിലാകാം
മയിലെണ്ണയാകാം
പീലിയാകാം;
കള്ളന്‍ വിചാരിച്ചു.

10 comments:

  1. കള്ളന്‍ വിചാരിച്ചു!!!

    ReplyDelete
  2. കള്ളൻ ഇതികർത്തവ്യഥാമൂഢനായോ?! :)

    ReplyDelete
  3. “ കള്ളന്‍ “
    - ഒരു കവിതയെഴുതൂ
    കള്ളനല്ലേ പെട്ടെന്നെഴുതി
    പെട്ടി തുറക്കുന്നതിലുമെളുപ്പത്തില്‍

    ഉള്ളില്‍
    അ ആകാം
    ഇ ഈകാം
    ഉ ഊകാം
    ഏതു പോലീസുകാരനും എന്തും വിചാരിക്കാമല്ലൊ
    -ന്നാ മയില്‍പ്പെട്ടി എന്നാവട്ടെ

    ReplyDelete
  4. വിചാരത്തില്‍ എന്തും വിചാരിക്കാം
    മയിലെന്നോ,മൈനയെന്നോ..
    കവിതയെന്നോ,വിതയെന്നോ

    ReplyDelete
  5. ഇതിലെന്താ...ഉള്ളതെന്റെ ഭായ് ?
    വിശദീകരണം പ്രതീക്ഷിക്കുന്നൂ...

    ReplyDelete
  6. എന്തോ എഴുതി എന്നതിലുപരി ഒന്നും തോന്നുന്നില്ല !
    ഇത്രയും വെളിച്ചപ്പെടുത്താതെ താങ്കളുടെ ഉള്ളിലുള്ള ഒന്ന്‍ എങ്ങിനെ വായിച്ചറിയാനാണ് .?
    പിടിച്ചുകയറാന്‍ ഒരു കച്ചിത്തുരുമ്പുമില്ലാത്ത കവിത പോലെ .........

    ReplyDelete
  7. പെട്ടിയില്‍ 'ഇതെടുക്കുന്നവന്‍ കള്ളന്‍' എന്നെഴുതി വയ്ക്കൂ..
    കള്ളന്‍ എന്ത് ചെയ്യുമെന്ന് നോക്കാമല്ലോ..!

    ReplyDelete
  8. പ്രിയ ശശി
    നല്ല കവിത
    ഇഷ്ടപ്പെട്ടു
    ഒരുപാട് തലത്തിലേക്ക് വായനയെ വളര്‍ത്തുന്ന കവിത

    ReplyDelete