മേഘങ്ങളില്‍
ജീവിച്ചിരിപ്പുണ്ട് മഴ.
മഴയെന്ന് നമ്മള്‍ പറയുന്നത്
ഭൂമിയിലേക്കുള്ള അതിന്റെ
ജഡമൊഴുക്കിയുള്ള
സംസ്കാരയാത്രയെയാണ്.
മണ്ണില്‍ താഴ്ന്നു താഴ്ന്നു
പോകുന്നുണ്ട്..;
കെട്ടിക്കിടന്നാലുംഭൂമി മഴയെ
സംസ്കരിക്കുവാന്‍ ശ്രമിക്കുന്നുണ്ട്.
ഭൂമിക്കുള്ളിലേക്കിറങ്ങിപ്പോകുവാന്‍
കഴിയാതെ
മണ്ണിനും മറയിടാന്‍
കഴിയാതെ
ഭൂമി മുക്കാലും നിറഞ്ഞ്
സംസ്കരിക്കുവാന്‍
കഴിയാതെവന്ന
മഴയുടെ ജഡമാണ് കടല്‍.
Friday, November 12, 2010
Subscribe to:
Post Comments (Atom)
മഴയുടെ ജഡമാണ് കടല്‍
ReplyDeleteആ ജഡം കത്തിച്ചു കളഞ്ഞാലോ
ReplyDelete“ മേഘങ്ങളില്‍
ReplyDeleteജീവിച്ചിരിപ്പുണ്ട് മഴ “
ഓരോ മേഘവും സ്പന്ദിക്കുന്നുണ്ട് മഴത്തുടിപ്പുകള്‍.
വത്സാ ..........
നിനക്കും,
ഈ കവിതക്കും..
14-നു പിറക്കാനിരിക്കുന്ന നിന്റെ കടിഞ്ഞൂലിനും...
ഹൃദയംഗമായ ആശംസകള്‍...
nalla kavitha sasi.
ReplyDeleteആരും കാണാതെ പോയ കണ്ടെത്തലുകള്‍..!
ReplyDeleteവളരെ നന്നായിട്ടുണ്ട്
മഴയുടെ ജഡമാണ് കടല്‍!!!!
ReplyDeleteശശിയുടെ ഈ രണ്ട് വരി പോരേ...
എല്ലാം പുത്തൻ കണ്ടെത്തലുകളാണല്ലോ
ReplyDeleteഭൂമിക്കുള്ളിലേക്കിറങ്ങിപ്പോകുവാന്‍
ReplyDeleteകഴിയാതെ
മണ്ണിനും മറയിടാന്‍
കഴിയാതെ
ഭൂമി മുക്കാലും നിറഞ്ഞ്
സംസ്കരിക്കുവാന്‍
കഴിയാതെവന്ന
മഴയുടെ ജഡമാണ് കടല്‍.
IVIDE KAVITHAYUDE AMMAAYIYAMMA NENJUMTHALLICH NILKKUNNU !
ഒരു ശോകഗാനത്തിന്റെ(ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍...) പശ്ചാത്തലത്തില്‍ ഈ കവിത വായിച്ചു.വല്ലാത്തൊരു ഫീല്‍...
ReplyDeleteമോക്ഷം കിട്ടാത്ത മഴയുടെ വീണ്ടും ജനിച്ചു ജീവിക്കുവാനുള്ള നിയോഗമാണു കടലെന്ന ഇടത്താവളം.
ReplyDeleteനന്നായി ...ഈ കണ്ടെത്തല്‍ !
ReplyDeleteആശംസകള്‍
ഒരു കനമുള്ള കവിതയിങ്ങോട്ടു പോരട്ടെ ....കാത്തിരിക്കുന്നു
നന്നായീ...വേറിട്ട കണ്ടെത്തല്‍ ഇഷ്ടമായീ
ReplyDeleteകൊള്ളാം ശശി. മഴക്കവിതത്തുള്ളികള്‍ക്ക് ഒരു ഉമ്മ കൊടുക്കുന്നു, സ്മിതയുടെ നിരീക്ഷണം.
ReplyDeleteസംസ്കരിക്കുവാന്‍
ReplyDeleteകഴിയാതെവന്ന
മഴയുടെ ജഡമാണ് കടല്‍.
-ഒന്നാന്തരമായി ഭാവനയുടെ ഈ പര്യവേക്ഷണം!
“മേഘങ്ങളില്‍
ReplyDeleteജീവിച്ചിരിപ്പുണ്ട് മഴ.
...
ഭൂമിക്കുള്ളിലേക്കിറങ്ങിപ്പോകുവാന്‍
കഴിയാതെ
മണ്ണിനും മറയിടാന്‍
കഴിയാതെ
ഭൂമി മുക്കാലും നിറഞ്ഞ്
സംസ്കരിക്കുവാന്‍
കഴിയാതെവന്ന
മഴയുടെ ജഡമാണ് കടല്‍.“
നല്ല കവിത.ശശിയ്ക്ക് അഭിനന്ദനങ്ങൾ.
മേഘങ്ങളില്‍ പുനര്‍ജ്ജനിക്കുന്ന മഴ
ReplyDeleteനല്ല വരികള്‍
ReplyDeleteഈ കെട്ടിക്കിടക്കുന്ന ജഡങ്ങള്‍ നമ്മുടെതന്നെ ജഡിലതകളാണ്....
ReplyDeleteസംശുദ്ധമായ മഴയുടെ ജഡത്തെ അഴുകിയ സാംസ്‌കാരലായനികളാക്കി കടലിലും നദിയിലും നിമഞ്ജനം ചെയ്യുന്നു നമ്മള്‍.
പലവായനയില്‍ പലതും ധ്വനിപ്പിക്കുന്ന ശക്തമായ കവിത
ജുനൈത്,ഒഴാക്കന്‍,ദേവസേന,പകലന്‍,
ReplyDeleteമുഹമ്മദ്മാഷ്,ചെമ്മാട്,ബിലാത്തിപട്ടണം,
കരിയാട്,വിഷ്ണുമാഷ്,സ്മിത,ഹാഷിം,ഗീത,വിനോദ്മാഷ്,അനിലന്‍,
സുനീത,വെട്ടിക്കാട്,സോണ,നിശാഗന്ധി,പല്ലശന
നന്ദി.
നല്ല ഭാവന.നല്ല കവിത.
ReplyDeleteThis comment has been removed by the author.
ReplyDeleteജീവിതമേ....
ReplyDeleteനല്ല കവിത,ശശിമാഷേ,
IVIDE KAVITHAYUDE AMMAAYIYAMMA NENJUMTHALLICH NILKKUNNU ..ഇതിന്റെ അര്‍ത്ഥം ആരെങ്കിലും ഒന്നു പറഞ്ഞുതരുമോ? ഇങ്ങനെയൊക്കെയുള്ള പ്രയോഗങ്ങള്‍ മലയാള ഭാഷയ്ക്കു ആവശ്യമാണോ? അതും ഒരു കവിയില്‍ നിന്നു?
ReplyDeleteSureshpk എഴുതിയ കമെന്റ് ബ്ലോഗില്‍ കാണുന്നില്ല;
ReplyDeleteഅതു ഞാന്‍ ഇവിടെ കൊടുക്കുന്നു:
ithilevide kavithayundennu enikku manassilaayilla.
rajaavu nagnanaanu
ano sasicheta
ReplyDeletemazhayude jadamano kadal?
athoru vyathysthamaya bimbakalpanayanu. super
ലേഖാവിജയ്,Sureshpk ,
ReplyDeleteരാജേഷ് ചിത്തിര, സ്മിത,jain
നന്ദി.
ശശീ നന്നായി കവിത
ReplyDeleteപുസ്തകം നന്നായി
ആഴമുള്ള ചെറുകവിതകള്‍
ആശംസകള്‍
valare nannai.
ReplyDeleteനല്ല ചിന്തകള്‍...ഇതൊക്കെ എവിടുന്നു വരുന്നു ഈശ്വരാ.
ReplyDeletewow!!!
ReplyDelete