Sunday, November 21, 2010

പഴയ വീട്

കുഴഞ്ഞു കൂടിയിട്ടുണ്ട്
കൂട്ടിപ്പിടിച്ചിട്ടുണ്ട്
എന്നിട്ടുമറിയുന്നില്ല;
പകരുന്നുമില്ല
ഉള്ളിലെച്ചൂടിനെയു-
മിരുവരും.

പകരാച്ചൂടിനിപ്പോള്‍
ജടപിടിച്ചിരിക്കും;
ജടയോ, അതിലിപ്പോള്‍
ചിതലും കേറാം.

പുതുക്കാറില്ല വീടിനെ
വെള്ള കാണാറുമില്ല,
പോതുള്ള കഴുക്കോലും
പൊട്ടിയ തറയും.

ചിലപ്പോഴൊക്കെ
ഇഴഞ്ഞെത്തും ചിതലും
കടിച്ചുണര്‍ത്താറുണ്ട്
ഇരുവരേയും.

--------------------------
ആനുകാലികകവിതയില്‍ പ്രസിദ്ധീകരിച്ചത്.

15 comments:

  1. ഈ പഴയ വീടും,അതിലെ ചിതലുകടിയും ഇഷ്ട്ടായി കേട്ടൊ

    ReplyDelete
  2. ഒരു നീളമായി തുടങ്ങി നീളമായി തന്നെ അവസാനിക്കുന്നു.
    അതാണ്‌ പഴയ വീടുകളുകളുടെ ചരിത്രം.

    ReplyDelete
  3. പോതുള്ള കഴുക്കോല്‍ എന്താണെന്ന് മനസ്സിലായില്ലാട്ടൊ.
    കവിതയും മനസ്സിലയില്ലെന്ന് പറയട്ടെ, എന്റെ വായനാ ദോഷം എന്നല്ലാതെന്ത് പറയാന്‍ :(

    ReplyDelete
  4. കവിത വളരെ നന്നായി, ദാമ്പത്യത്തിന്റെ പഴയ വീടൊന്നു പുതുക്കിയാലോ, ഉൾചൂടൊന്നു പകർന്നാലോ എന്നു തോന്നി ഈ കവിത വായിച്ചപ്പോൾ, ആകെ ജീർണ്ണിച്ചു തുടങ്ങി. സുരഭിയേ, പോതുള്ള- hole ഉള്ള, ജീർണ്ണിച്ച എന്നു്, ഈ കവികളൊന്നും ഉത്തരം തരാത്തോണ്ട് ഞാൻ എഴുതീന്നേ ഉള്ളൂ (മാഷ്മാർക്ക് വേറെന്താ പണി)!

    ReplyDelete
  5. "പുതുക്കാറില്ല വീടിനെ
    വെള്ള കാണാറുമില്ല,
    പോതുള്ള കഴുക്കോലും
    പൊട്ടിയ തറയും."

    ഇതൊന്നും പോരാ..
    വീണ്ടും
    ഉള്ളിലെ ചൂടിനെയറിയണം.

    ReplyDelete
  6. എന്റെ ഓര്‍മ്മകളെ തുയിലുണര്‍ത്തിയ കവിത..............

    ReplyDelete
  7. അതെ. കലാവല്ലഭൻ പറഞ്ഞതു ശരി. നന്നായിരിക്കുന്നു കവിത.

    ReplyDelete
  8. നന്നായി..

    മനസ്സിലെ ചിതലുകളില്‍ അറിയാതെ ചവിട്ടിയ പോലെ..

    ReplyDelete
  9. പോതുള്ള കഴുക്കോലും
    പൊട്ടിയ തറയും.....

    ReplyDelete
  10. ജീര്‍ണ്ണത ഒരു വിഷയം തന്നെ... കവിത നന്നായി.

    ReplyDelete
  11. ഇഴഞ്ഞെത്തും ചിതലും
    കടിച്ചുണര്‍ത്താറുണ്ട്
    ഇരുവരേയും.
    -എന്തോ! ചിതലു കടിച്ചാലും അതൊരു സുഖമെന്നു കരുതും ചിലർ.. കവിത സുന്ദരം!

    ReplyDelete
  12. പ്രവാസം ജടപിടിപ്പിക്കുന്ന ഉള്‍ച്ചൂടിനെ മനോഹരമായി ആവിഷ്കരിച്ചു.വായനക്കാരനില്‍ വേദനയുണര്‍ത്തുന്നു...

    ReplyDelete
  13. വളരെ കൃത്യതയോടെയുള്ള വീക്ഷണം , എത്ര കുഴഞ്ഞു കൂടി കട്ടപിടിച്ചാലും ഈ ജരാനരജന്മത്തിരക്കില്‍ ഉള്ളേറിയ ചൂടിനെ ...അല്ലെങ്കില്‍ ഇതേ കാറ്റിനെ കാത്തുവെയ്ക്കുന്ന അവളും അറിയുന്നില്ലായിരിക്കാം .

    അനുവാചകന് അകക്കാമ്പ് തൊട്ടറിയാനാവുന്ന എല്ലുറപ്പുള്ള കവിത !

    ReplyDelete
  14. പുതുക്കാറില്ല വീടിനെ
    വെള്ള കാണാറുമില്ല,
    പോതുള്ള കഴുക്കോലും
    പൊട്ടിയ തറയും.

    ReplyDelete