Wednesday, December 1, 2010

അരോചകം

ഒരൊച്ചയും
മൗനത്തിലേക്കു
വളരുന്നില്ലല്ലൊ.

ചില നേരങ്ങളില്‍
ഓര്‍മ്മയിലും
ഉറക്കത്തിലും
ചെമ്പു കീറുമ്പോലു-
ള്ളൊരൊച്ചയുണ്ടാകുന്നു.

മേഘങ്ങളിലും
വായുവിലും ചവിട്ടി
ദൈവം ഭൂമിയിലേ-
ക്കിറങ്ങുന്നുണ്ട്.

ചെമ്പു കീറുന്നൊരൊച്ച
ദൈവത്തിനരോചക-
മാകുമോയെന്തൊ;
നിന്നെപ്പോലെ?.

18 comments:

  1. ചെമ്പു കീറുന്നൊരൊച്ച
    ദൈവത്തിനരോചക-
    മാകുമോയെന്തൊ?

    ഓ എനിക്ക് തോന്നുന്നില്ല..

    ReplyDelete
  2. "ചെമ്പു കീറുന്നൊരൊച്ച"
    ഇതെവിടുന്നു കേട്ടു ?

    ReplyDelete
  3. ചെമ്പു കീറുന്ന ഒച്ച നടുക്കമുണ്ടാക്കുമല്ലോ. ഒച്ചകളൊഴിഞ്ഞ് മൌനം നിറയട്ടേ.

    ReplyDelete
  4. ചെമ്പു കീറുമ്പോലു-
    ള്ളൊരൊച്ച!!!!
    ഇതിന്റെ പേറ്റന്റ് നിനക്ക്..!

    ReplyDelete
  5. നല്ല ഒച്ച.. ഹോ!!

    ReplyDelete
  6. എന്തായാലും മനുഷ്യരെ പേടിപ്പെടുത്തുന്നുണ്ടത്..

    ReplyDelete
  7. ചെമ്പു കീറുന്നൊരൊച്ച
    ദൈവത്തിനരോചക-
    മാകുമോയെന്തൊ?
    നല്ല ഭാഷ..നല്ല ഭാവന. ഇതിന്റെ ക്രെടിറ്റ് ശശിക്ക് തന്നെ...!!

    ReplyDelete
  8. നന്നായി ഈ ചെറുകവിത ..ഒട്ടും arochakam aayilla

    ReplyDelete
  9. ഒരൊച്ചയും
    മൗനത്തിലേക്കു
    വളരുന്നില്ലല്ലൊ

    കവിത നന്നായിരിക്കുന്നു

    ReplyDelete
  10. ഒരൊച്ചയും
    മൗനത്തിലേക്കു
    വളരുന്നില്ലല്ലൊ.

    :)

    ReplyDelete
  11. ചെമ്പ് കീറുന്ന ഒച്ച കേട്ടിട്ട് പല്ല്‌ പുളിയ്ക്കുന്നത് പോലെ..നന്നായി മാഷേ

    ReplyDelete
  12. DAIVAM meghangalkku mukalilaanennu kavitha sathyam kandu.

    ReplyDelete
  13. മനോഹരം ..

    ചെമ്പു കീറുന്നൊരൊച്ച
    ദൈവത്തിനരോചക-
    മാകുമോയെന്തൊ;
    നിന്നെപ്പോലെ?.

    ഈ വരികളില്‍ ചെമ്പ് ആവര്തിച്ചതില്‍ എന്തോ ഒരു ഇത്.. തോന്നലാവാം

    ReplyDelete
  14. ഒരൊച്ചയും മൗനത്തിനെ കീറി മുറികുനുണ്ട്....
    എങ്കിലും മൌനം മൊനം തന്നെ ...നല്ല കവിത

    ReplyDelete
  15. ഇങ്ങനെയും ഒരു ഒച്ച!

    നന്നായി.

    ReplyDelete
  16. oru ochayum mounathilekku valarunnillallo. shariyaanu. nannaayi.

    ReplyDelete