കപ്പലില്‍ നിന്നൊരാള്‍
കാണാതായെന്നറിഞ്ഞതും
നാഴികകള്‍ക്കപ്പുറം
നിഴലുപോലെന്തോ
കടലില്‍ വീഴുന്നത്
കണ്ടുവെന്നൊരാള്‍.
ഡക്കില്‍ ഊരി വച്ചി-
ട്ടുണ്ടുടുപ്പുകള്‍, വാച്ചും
വീണ നേരം ഗണിച്ചു
കപ്പല്‍ പുറകോട്ടെടുത്ത്
നിര്‍ത്തി തിരച്ചിലായ്.
ബംഗാള്‍ഉള്‍ക്കടലിന്‍
നടുക്കെത്തിയത്രേ;
ഇരുള്‍ വീണു
മുങ്ങും സന്ധ്യയില്‍
ചുറ്റും കറുപ്പിന്‍ പരപ്പ്.
ലൈഫ്ബോട്ടില്‍
കോരിയെടുത്ത-
ടുക്കുന്നുണ്ട്
നടുക്കടലിനും
വേണ്ടാത്ത ജന്മത്തെ.
കാണാതായെന്നറിഞ്ഞതും
നാഴികകള്‍ക്കപ്പുറം
നിഴലുപോലെന്തോ
കടലില്‍ വീഴുന്നത്
കണ്ടുവെന്നൊരാള്‍.
ഡക്കില്‍ ഊരി വച്ചി-
ട്ടുണ്ടുടുപ്പുകള്‍, വാച്ചും
വീണ നേരം ഗണിച്ചു
കപ്പല്‍ പുറകോട്ടെടുത്ത്
നിര്‍ത്തി തിരച്ചിലായ്.
ബംഗാള്‍ഉള്‍ക്കടലിന്‍
നടുക്കെത്തിയത്രേ;
ഇരുള്‍ വീണു
മുങ്ങും സന്ധ്യയില്‍
ചുറ്റും കറുപ്പിന്‍ പരപ്പ്.
ലൈഫ്ബോട്ടില്‍
കോരിയെടുത്ത-
ടുക്കുന്നുണ്ട്
നടുക്കടലിനും
വേണ്ടാത്ത ജന്മത്തെ.
--------------------------
"നടുക്കടലിനും
ReplyDeleteവേണ്ടാത്ത ജന്മത്തെ"
കൊള്ളാം
ആര്‍ക്കും വേണ്ടാത്തൊരാള്
ReplyDeleteനടുക്കടലിനും
ReplyDeleteവേണ്ടാത്ത ജന്മത്തെ
ഒരു മുള്ള് കൊണ്ട വേദന,,,,
നല്ല കവിത
ലൈഫ്ബോട്ടില്‍
ReplyDeleteകോരിയെടുത്ത-
ടുക്കുന്നുണ്ട്
നടുക്കടലിനും
വേണ്ടാത്ത ജന്മത്തെ.
നടുക്കടലിനും വേണ്ടാത്ത ജന്മങ്ങള്‍ക്ക് തുഴ കൊടുക്കേണ്ടുന്ന ചിന്ത !
കഷ്ടമായിപ്പോയി. ആര്‍ക്കും വേണ്ടതവരല്ലേ എല്ലാവരും?
ReplyDeleteആരു പെറ്റതാവമിച്ചെക്കനെ
ReplyDeleteഅപ്പെണ്ണിന്‍ ജാതകം മഹാകഷ്ടം
എന്ന് അന്നം എന്ന ചുള്ളിക്കാടിന്റെ കവിതയില്‍ വൈലോപ്പിള്ളി പറയുന്ന പോലെ
ചിലതങ്ങനെയാ ഉപേക്ഷിച്ചാല്‍ പിന്നെ ആര്‍ക്കും വേണ്ട.
arkkum vendatha janmangal
ReplyDeleteനടുക്കടലിനും
ReplyDeleteവേണ്ടാത്ത ജന്മത്തെ.
eshtapettu
ബ്ലോഗില്‍ കണ്ടതിലും വായിച്ചതിലും,പരിചയപ്പെട്ടതിലും സന്തോഷം
ReplyDelete