Monday, April 5, 2010

നക്ഷത്രമൊഴി

നക്ഷത്രം മൊഴിയുന്നു:
ഈയിരുട്ടും പോയ്മറയും
ഇനി പകല്‍ച്ചൂടേറ്റ്
പൊള്ളണം ഉടലാകെ.

16 comments:

  1. എന്താ ചൂട്..

    ReplyDelete
  2. പകല്‍ചൂടേറ്റ് പൊള്ളുമ്പോള്‍
    കുളിര്‍ സായന്തനത്തെയോര്‍ത്തിടും .

    ReplyDelete
  3. ഉടലും ഉയിരും പോള്ളിയോടുന്ന ഒരു കാലം
    അകമറിയാതെ പുറം.
    പുറംപൂച്ചില്‍ പുകഞ്ഞു അകവും.
    കവിതയെ ഇങ്ങനെ തന്മാത്രീകരിക്കണോ.

    ReplyDelete
  4. സുരേഷ്
    കവിതയെ ഇത്ര തന്മാത്രീകരിക്കണൊ എന്നു ചോദിച്ചല്ലൊ;
    നല്ല ചോദ്യം. ചില നേരം കവിത ഇങ്ങിനെ ആയിപ്പോകുന്നു.
    ഇതിലും ചെറുതാക്കനായെങ്കിലെന്നും ചിലപ്പോളാലോചിക്കാറുണ്ട്.
    അഭിപ്രായത്തിനു നന്ദി.

    ReplyDelete
  5. ശശിയേട്ടാ... ചൂട് കുറക്കാന്‍ ഇന്നലെ റൂമിലോട്ട് കണ്ടില്ല... എന്തായാലും നന്നായിട്ടുണ്ട്...

    ReplyDelete
  6. sasi.....namaskarikkunnu....kurachu varkalil vallya chinthakal...really great

    ReplyDelete
  7. കാച്ചിക്കുറുക്കിയെഴുതുകയിനിയുമിതുപോലെ..

    ReplyDelete
  8. നക്ഷത്രം പോയ്മറയും
    പകല്‍ച്ചൂടേറ്റ് ഉടലാകെ പൊള്ളണം...

    :)

    ReplyDelete
  9. ഇനി പകല്‍ച്ചൂടേറ്റ്
    പൊള്ളണം ഉടലാകെ

    ReplyDelete
  10. പറയാനുദ്ദേശിക്കുന്ന കാര്യങ്ങള്‍
    താങ്കളില്‍ മാത്രം നിക്ഷിപ്തമായ ഈ അവതരണ രീതിയില്‍
    തേടിപ്പിടിക്കുന്ന വിഷയങ്ങള്‍ സാധാരണക്കാരുമായി സംവദിക്കാന്‍ പര്യാപ്തമാണോ എന്ന് സംശയം ജനിക്കുന്നു!

    എന്തായാലും... ഈ ഭാഷ എനിക്കിഷ്ടമാണ് .

    ReplyDelete
  11. നക്ഷത്രം ഉരുകിക്കൊണ്ടിരിക്കുന്ന ഒന്നല്ലെ അതിനെ ഇരുട്ട്‌ അജ്ഞാതമാണ്‌..... വര്‍ഷം തോറും കൂടിക്കൊണ്ടിരിക്കുന്ന വൃഷ്ടിദോഷത്തെ ധ്വനിപ്പിക്കാന്‍ ഈ ബിംബമാണൊ വേണ്ടിയിരുന്നത്‌.. എന്നൊരു സംശയം.... കവിതകല്‍ തന്‍മാത്രീകരിക്കുന്നതില്‍ യോജിപ്പോ വിയോജിപ്പോ ഇല്ല... അങ്ങിനെയുള്ള കവിതകളും വരട്ടെ. വരാനിരിക്കുന്ന ചിന്താ പദ്ധതികളുടെ മുഖവുരകളായി വര്‍ത്തിക്കാന്‍ ഈ ചെറുകവിതകള്‍ക്കാവുന്നുണ്ട്‌ പലപ്പോഴും...

    ReplyDelete
  12. തന്മാത്രയാകുമ്പോഴും അണുവാകുമ്പോഴും കവിത കവിതയായി നിലനില്‍ക്കുന്നു....അതു കവിയുടെ സിദ്ധി.

    ReplyDelete
  13. തു നിന്റെമാത്രം...
    നിന്റെ കവിത, നിന്റെ കഴിവ്...

    ReplyDelete
  14. എന്തേ ഇപ്പോൾ നക്ഷത്രത്തിന്‌ ഇങ്ങനെ തോന്നാൻ...?

    ReplyDelete