Sunday, July 4, 2010
കളവുമുതല്‍
ശ്മശാനം തിന്നുന്ന
ജീവികളുണ്ടോ?
ഇക്കണ്ട മനുഷ്യരൊക്കെയും
ഒടുങ്ങിത്തീര്‍ന്നിട്ടും
ശ്മശാനങ്ങളുടെ
ശേഷിപ്പുകള്‍ ഇത്രയും
മതിയോ?
തിന്നു തീര്‍ത്തിട്ടുണ്ട്
തിന്നുന്നുമ്മുണ്ട്
ശ്മശാനങ്ങളെ .
മണ്ണ് കീഴ്മേല്‍ മറിച്ചിട്ടാലും
കണ്ടെടുക്കുവാന്‍ കഴിയാതെ
ഒളിപ്പിച്ചു വെച്ച
കളവുമുതല്‍ പോലെ ചില
ശ്മശാനങ്ങള്‍.
------------------------------------
''പുതുകവിത''യില്‍ പ്രസിദ്ധീകരിച്ചത്
Subscribe to:
Post Comments (Atom)
കേരളത്തില്‍ ശ്മശാനങള് പോര!!!
ReplyDeleteതിന്നു തീര്‍ത്തിട്ടുണ്ട്
ReplyDeleteതിന്നുന്നുമ്മുണ്ട്
ശ്മശാനങ്ങളെ .
എത്ര തിന്നാലും തീരാത്ത ഇരകള്‍
ReplyDeleteഎത്ര തിന്നാലും മതിവരാത്ത വേട്ടക്കാര്‍