Friday, July 16, 2010

ശേഷം

ശരീരത്തില്‍ നിന്നും
ഊരിവീണ
രക്തഞരമ്പുകള്‍
പുഴുക്കളെപ്പോലെ വളഞ്ഞ്
രണ്ടറ്റവും ചീഞ്ഞ്
നെഞ്ച് ചീഞ്ഞ്
പുളയ്ക്കുന്നു.

പ്രണയം ഉള്ളില്‍
കടന്നതാണ്‌.
--------------------------
''ബൂലോകകവിത''യില്‍ പ്രസിദ്ധീകരിച്ചത്

15 comments:

  1. പ്രണയത്തിന്റെ ഒരു ആഫ്റ്റെര്‍ ഈഫ്ഫക്റ്റെ!!!

    ReplyDelete
  2. ശശിയേട്ടാ....ഇത്രക്കും പ്രണയം ഉള്ളില്‍ ഉണ്ടോ ?

    ReplyDelete
  3. ഞെട്ടിപ്പിക്കുന്ന കല്പന.

    കാല്പനികത ഇക്കാലത്ത് പ്രണയത്തില്‍നിന്നും ഒഴിഞ്ഞുപോയോ? നന്ദി.

    ReplyDelete
  4. ചേച്ചി ഈ കവിത വായിച്ചോ... ഇല്ലേല്‍ അയച്ചു കൊടുക്കാനാ...:):) നാലാളറിയട്ടെന്നെയ്‌... :D

    ReplyDelete
  5. നിത്യമായതില്‍ നിന്നും പറന്നകന്ന സത്യത്തിന്റെ ചീഞ്ഞ മുഖം .മിഥ്യയായ ഇരുള്‍ മൂടിയ ലോകം .പാമ്പുകള്‍ ഇണചേരുന്നുതുപോലെ കവി വിചാരം .നന്നായിരിക്കുന്നു.

    ReplyDelete
  6. സംഭവം പ്രണയമായത് കൊണ്ട് ഒന്നും പറയാനില്ല...

    ReplyDelete
  7. കവി,

    ഇഷ്ടമായി.

    ശരീരത്തില്‍ നിന്നും മുരിച്ചുമാടിയ ഞരമ്പുകള്‍

    ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോള് പ്രണയ ഞരമ്പുകള്‍?

    നല്ല പ്രതീക ബോധം.

    കവിതയ്ക്ക് എല്ലാം കൊടുത്തു മുടിയുക.

    ആശംസകള്‍.

    ReplyDelete
  8. പ്രണയം ഇങ്ങനെയാ തോന്നാ??????
    ഈ അബ്ദുക്ക ഇതെന്തോക്കെയാ ഈ വിളിച്ചു കൂവുന്നെ? പുള്ളിക്കും പ്രണയത്തിന്റെ അസ്കിതയാ?

    ReplyDelete