skip to main |
skip to sidebar
ജലം കൊണ്ടു പണിത വഞ്ചി
മരുഭൂമിയുടെ
ഏറ്റവും വലിയ
സ്വപ്നം ഇതായിരിക്കും;
ഒരു വഞ്ചി
അതും ജലം കൊണ്ടു
പണിതത്
സ്വന്തമായി കിട്ടുക.
മരുഭൂമി കടക്കുന്ന
ഓരോ യാത്രക്കാരനോടും
പറയണം:
ഞാന്‍ കൊണ്ട വെയില്‍
നിനക്കുള്ള ജലം..
അതിനാലായിരിക്കും
കിട്ടും വരെ
വെയിലുകൊണ്ടിങ്ങിനെ..
മരുഭൂമിയുടെ ആഴങ്ങളിൽ നിന്നും ഉണരുന്നു തീക്ഷണമായ ഉഷ്ണം.
ReplyDeleteമഴക്ക വേണ്ടിയുള്ള ഉഷ്ണം
പ്രതീക്ഷ തന്നെയാണല്ലോ ജീവിതത്തെ മുന്നോട്ട് നയിക്കുക അപ്പോള്‍ കുറച്ച് വെയില്‍ കൊള്ളുന്നത് നല്ലതാണ്.
ReplyDeleteസത്യം ..... നന്നായിട്ടുണ്ട് ശശി
ReplyDeleteഓരോ മനുഷ്യനും ഓരോ മരുഭൂമി...
ReplyDeleteകവിത നന്നായി...
നന്നായിട്ടുണ്ട്
ReplyDeleteiniyum ezhuthuka ,,, all the best...
ReplyDeleteജലം കൊണ്ടു പണിത വഞ്ചി
ReplyDeleteishtaayi
മരുഭൂമിയിൽ ഒഴുക്കിയ വിയർപ്പുകൊണ്ട് പണ്ടേ അവർ ജലം കൊണ്ട് വഞ്ചി പണിതിരുന്നു.ചൂഷണങ്ങൾക്ക് വിധേയരായവരുടെ ചൂടുള്ള വിയർപ്പിനാൽ അത് ഉരുകിപ്പോയതാണ്.
ReplyDeleteമണൽ വെയിൽ കൊണ്ട് മഴ പോലെ പെയ്യുന്നത്...നന്നായി മാഷേ
ReplyDeleteമരുഭൂമി കടക്കുന്ന
ReplyDeleteഓരോ യാത്രക്കാരനോടും
പറയണം:
ഞാന്‍ കൊണ്ട വെയില്‍
നിനക്കുള്ള ജലം..
-കവിത നന്നായി...
ഞാന്‍ കൊണ്ട വെയില്‍..........
ReplyDeleteനന്നായി....
ഒട്ടകത്തിന്‍ ഓര്‍മ്മകള്‍..
ReplyDeleteകയ്യിലെടുത്താല്‍
ReplyDeleteസുതാര്യവും
അകലെ നിന്ന് നോക്കിയാല്‍
ഇരുണ്ടതുമായ ജലം,
കവിതയല്ലാതെ മറ്റെന്ത്?
"ഞാന്‍ കൊണ്ട വെയില്‍
നിനക്കുള്ള കവിത"
...എന്ന് വായിക്കുന്നു..
നന്നായിട്ടുണ്ട്...
ReplyDeleteഞാന്‍ കൊണ്ട വെയില്‍
ReplyDeleteനിനക്കുള്ള ജലം..
അസ്സലായിരിക്കുന്നു ഈ തുഴച്ചില്‍
ശശിയുടെ കവിത തുഴച്ചില്‍ നന്നായി.
ReplyDeleteനല്ല വരികളാണ്.
ReplyDeleteഎന്നാലും എത്ര വെയിൽ കൊണ്ടിട്ടും വരാത്ത ജലത്തോണി......
ജലവഞ്ചി,
ReplyDeleteഒരു ജീവിതം കടക്കാന്‍
ഇനിയെത്ര തുഴയേണ്ടി വരും?
ella veyilineyum athijeevikkan kazhiyunna jalasambannatha ennum marubhoomiyude swapnammanu nalla kavitha
ReplyDeleteമരുഭൂമിയിലെ ജലം, പ്രതീക്ഷയുടെ കവിത നന്നായിട്ടുണ്ട്.
ReplyDelete"മരുഭൂമിയുടെ
ReplyDeleteഏറ്റവും വലിയ
സ്വപ്നം ഇതായിരിക്കും;
ഒരു വഞ്ചി
അതും ജലം കൊണ്ടു
പണിതത്
സ്വന്തമായി കിട്ടുക....."
അല്ലേലും സമാനമായ സ്വപ്നങ്ങളുമായല്ലെ 'തീ'വഞ്ചിയേറി
നാമോരോരുത്തരും എത്തപ്പെട്ടത്..? ഇനി ജലത്താലുള്ള
തോണി പ്രതീക്ഷിച്ച് വെയില്‍ കൊണ്ട് നടക്കാം..
നല്ല കവിതയ്ക്ക് ആശംസകള്‍..
ഒരു ജലത്തോണിയിലൊഴുകും പോലെ!!!
ReplyDelete