ചൂണ്ടയിലൊ
വലയിലൊ പെട്ട്
ജന്മം തീര്‍ന്നിട്ടും
വേവാതെ ഉപ്പില്‍
പുതഞ്ഞു കിടപ്പുണ്ട്
കടല്‍മീനുകള്‍.
ആരും ഉപ്പിനെ
കടലുപ്പ് എന്നു
പറഞ്ഞു കേട്ടിട്ടേയില്ല.
ആര്‍ക്കെങ്കിലും
ഒന്നു പറഞ്ഞൂടെ;
ഒരു നിമിഷമെങ്കിലും
കടലായ് കഴിഞ്ഞിരു-
ന്നതിന്‍ തിരപ്പെരുക്കങ്ങള്‍
ഓര്‍മ്മിച്ചെടുക്കാലൊ.
Sunday, November 8, 2009
Subscribe to:
Post Comments (Atom)
നല്ല ഭാവന....
ReplyDeleteഉപ്പിനെ ആരും കടലുപ്പ് എന്നു വിളിക്കാറില്ല അല്ലെ..
പക്ഷെ ഉപ്പിനെ കല്ലുപ്പ് എന്നു പറയും ....
ഉള്ളിലൊരു കുടല്‍ മാത്രമല്ല,
ReplyDeleteകടലുമുണ്ട്..എന്നൊരു കവിത എവിടെയോ വായിച്ചതോര്‍ ക്കുന്നു
ഒരു ചൂണ്ടക്കുരുക്ക് ഊരി വന്നതേ ഉള്ളു.
ReplyDeleteപക്ഷേ ഇത്.. ഇതു പെട്ടെന്നൂരാന്‍ കഴിയില്ല.
നന്ദി.
കല്ലുപ്പിലുറഞ്ഞ കടലിന്റെ കണ്ണീര്‍..
ReplyDeleteഒരു നോവ് ബാക്കിവെച്ചു...........
ReplyDeleteനല്ല കവിത
ReplyDeleteKadalillaatheyum Uppundakaamenkilo...?
ReplyDeleteMnohram, Ashamsakal...!!!
നല്ല വിത
ReplyDeleteമലയാളകവിതയിലും പോസ്റ്റൂ
www.malayalakavitha.ning.com
തിരപ്പെരുക്കങ്ങള്‍ അമര്‍ത്തി വെച്ചല്ലേ
ReplyDeleteഅതിങ്ങനെ കയ്ച്ചു പോയത്..
ഇഷ്ടായി ......
ReplyDeleteസുന്ദരമായി തോന്നി ഭാവന.
ReplyDeleteകവിത ഇഷ്ടായി.
ഓർമകൾ ഉണ്ടായിരിക്കട്ടെ.........
ReplyDeleteവെറുതെ ഓര്‍മ്മിച്ചെടുത്തിട്ടെന്തിനാ???
ReplyDeleteഎന്നാലും വെറുതെ ഓര്‍ക്കാലോ,ല്ലേ??
നാട്ടില്‍ നിന്ന് വരുമ്പോള്‍ എന്തെങ്കിലും വേണോയെന്ന് ആരെങ്കിലും ചോദിച്ചാല്‍ പറയും. കുറച്ച് കല്ലുപ്പ് എന്ന്. ഇവിടെ കിട്ടാഞ്ഞിട്ടാണ്. ചമ്മന്തിയുണ്ടാക്കാനാണ്.
ReplyDeleteആ കല്ലുപ്പിന് ഇങ്ങനെയും ഒരു മുഖം ഉണ്ടല്ലേ
ഇനി ഞാന്‍ കടലുപ്പ് എന്ന് വിളിക്കാമെടാ
ശശീ...
ReplyDeletesasi,
ReplyDeleteuppil kidannitum uppillatha meen
karakkethumbol.
sneham.
asmo.
Sasi...Kannuneerile uppinekurich arodu parayum.Kavith Nanniyittundu.Hussair.
ReplyDeletenalla kavitha....nalla bhaavana..
ReplyDelete