Tuesday, September 14, 2010

പകുക്കല്‍

പൂക്കള്‍ക്കു
ചിറകു മുളയ്ക്കുമ്പോള്‍
ആദ്യകുടച്ചിലില്‍
തലേന്നേറ്റ മഞ്ഞുമണികള്‍
ഉതിര്‍ന്നു വീഴുന്നതും
നിനക്കു തന്നെയാകണേ..!
----------------
ബൂലോകകവിത

13 comments:

  1. ഇതിനെയും സ്വാർത്ഥത എന്നു പറയാം

    ReplyDelete
  2. (കലാകൗമുദിയിൽ വന്ന കവിത :)
    "പ്രിയപ്പെട്ട ചുള്ളിക്കാട്സാറിന് നന്ദിയില്ല.. "
    ചുള്ളിക്കാടു സാർ നന്ദിയില്ലാത്തവനാണെന്നോ ?
    മനസ്സിലായില്ല.

    ReplyDelete
  3. കലാവല്ലഭന്‍ 'നന്ദിയില്ല' എന്നല്ല ;
    നന്ദി പറയുന്നില്ല എന്നാണ്‌.
    സ്നേഹത്തോടെ ശശി.

    ReplyDelete
  4. manjumanikalum pinne aakashakkazhchakalum parakkalinte lahariyum ellam angane thanne alle.sandramaya bhavam.aasamsakal.

    ReplyDelete
  5. ഇതൊരു വലിയ പ്രാർത്ഥനയാണല്ലോ!നന്നായിരിക്കുന്നു.

    ReplyDelete
  6. അങ്ങനെതന്നെയായിരിക്കട്ടേ, നന്നായി!

    ReplyDelete
  7. സ്നേഹം അങ്ങനെയാണ്‌....! :-)

    ReplyDelete
  8. ഒരേ ഒരു വരിയില്‍ പൂക്കളെ മഞ്ഞണിയിക്കുകയും, അവയ്ക്കു ചിറകുകള്‍ കൊടുക്കുകയും, കുടഞ്ഞാ മഞ്ഞിന്‍ കണങ്ങളെ “നിനക്കു” അര്‍ച്ചിക്കുകയും ചെയ്യുന്ന കവിത്വത്തിനു സ്നേഹാദരങ്ങളൊടെ ആശംസകള്‍...

    ReplyDelete
  9. മഴയുടെ മണവും,തണുപ്പും
    ഒറ്റ കുടച്ചിലിനു പുറത്ത്..
    ബാക്കിയായത് കവിത..

    ReplyDelete
  10. ഇതിലും തീവ്രമായി എങ്ങനെ പ്രണയിക്കും..?

    ReplyDelete
  11. Adutha thulli enikku vendiyum...!

    manoharam, Ashamsakal...!!!

    ReplyDelete
  12. അങ്ങനെ തന്നെയാവട്ടെ.

    ReplyDelete
  13. ഈ കവിത അതിമനോഹരം എന്ന് പറയാതെ വയ്യ..!
    ഇഷ്ടമായി..ആശംസകള്‍

    ReplyDelete