Tuesday, September 21, 2010

കാട്ടുകാഴ്ച

അതുവരെ
നിശ്ശബ്ദമായിരുന്ന കാട്
ഖണ്ഡം ഖണ്ഡമായ്
ചിതറുന്നു.

ഒരു മാന്‍പേടയെ
സിംഹം കൊല്ലുന്നതു
കാണാന്‍ ഇന്ദ്രിയങ്ങള്‍
പായുകയാണ്‌.

പ്രാണഞരമ്പില്‍
പല്ലുകളമരുമ്പോള്‍
അടിമുതല്‍ തിന്നുകേറുന്നു
സിംഹക്കുട്ടികളും.

പിന്നെയും
പഴയ നിശ്ശബ്ദതയില്‍
നഖം താഴ്ത്തിനില്‍ക്കുന്നു
കാട്.

--------------------------
തര്‍ജ്ജനി മാസിക

11 comments:

  1. പിന്നെയും
    പഴയ നിശ്ശബ്ദതയില്‍...
    കവിത

    ReplyDelete
  2. കാട്ടിൽ.....
    പ്രണയ നൊമ്പരമോ,പ്രാണ നൊമ്പരമോ...

    ReplyDelete
  3. മനസ്സിൽ കാടുണരുന്നല്ലോ!

    ReplyDelete
  4. എല്ലാം കാണുന്ന കവിത...

    ReplyDelete
  5. അതുവരെ
    നിശ്ശബ്ദമായിരുന്ന കാട്
    ഖണ്ഡം ഖണ്ഡമായ്
    ചിതറുന്നു.

    പിന്നെയും
    പഴയ നിശ്ശബ്ദതയില്‍
    നഖം താഴ്ത്തിനില്‍ക്കുന്നു
    കാട്. nice

    ReplyDelete
  6. നിശ്ശബ്ദതയില്‍
    കാട്

    nannayi...

    ReplyDelete
  7. പിന്നെയും
    പഴയ നിശ്ശബ്ദതയില്‍
    നഖം താഴ്ത്തിനില്‍ക്കുന്നു
    കാട്.
    kollaam

    ReplyDelete
  8. നിശ്ശബ്ദത കൊണ്ട് വരയ്ക്കുന്ന കാട്

    ReplyDelete
  9. കവിത മനോഹരം തന്നെ

    ReplyDelete