Monday, September 27, 2010

പകരം

നിന്റെ നിഴലിനെ
പരിഭാഷപ്പെടുത്തിയപ്പോഴാണ്‌
ചെമ്പകപ്പൂവിന്റെ ഗന്ധം
എനിക്കുചുറ്റും
നിറഞ്ഞു തൂവിയത്..

ഒന്നുമെടുക്കാതെ
കാറ്റോ ഒഴിഞ്ഞു നിന്നു.

ഒഴുകിയെത്തിയ ഒരരുവിയില്‍
നിറയെ ചെമ്പകഗന്ധം
നിറച്ചൊഴുക്കുകയാണ്‌ ഞാന്‍;
നീ ചിരിച്ചതാണെന്നറിയാതെ.

നീ തന്നതല്ലാതെ
എനിക്കൊന്നുമില്ലല്ലൊ
പകരം തരാന്‍.
 
----------------------------
പുതുകവിത ഓണപ്പതിപ്പില്‍ വന്നത്

14 comments:

  1. ഹാ ഹാ..മനോഹരം! സന്തോഷം.

    ReplyDelete
  2. പകരമായി ഈ വരികളാകട്ടെ!

    ReplyDelete
  3. "നിന്റെ നിഴലിനെ
    പരിഭാഷപ്പെടുത്തിയപ്പോഴാണ്‌
    ചെമ്പകപ്പൂവിന്റെ ഗന്ധം
    എനിക്കുചുറ്റും
    നിറഞ്ഞു തൂവിയത്.."

    ഇഷ്ടമായി

    ReplyDelete
  4. "നിയോഗങ്ങളില്‍ , നിഴല്‍
    വീഴാതെ സൂക്ഷിക്കു "
    by my frind

    ReplyDelete
  5. പകരം കൊടുക്കുവാൻ ഒന്നുമില്ലാത്തവർ...

    ReplyDelete
  6. ചെമ്പകസുഗന്ധമുള്ള കവിത!

    (ബ്ലോഗ്‌ തലക്കെട്ടില്‍-"വെട്ടിപ്പിടിക്കലല്ല; കൊടുത്തുമുടിയലാണു മനുഷ്യത്വം" എന്ന് കാണുന്നു.
    കൊടുത്തു(ദാനം ചെയ്തു)ഒരിക്കലും മുടിയില്ല.കൂടുതല്‍ കൂടുതല്‍ നമ്മെ തേടി വരും .ഉറപ്പ്).
    "GIVE AND SPEND. THEN GOD WILL SEND" (proverb)

    ReplyDelete
  7. മനോഹരമായിട്ടുണ്ട് കവിത

    ReplyDelete
  8. നിറഞ്ഞൊഴുകുന്ന വരികളുണ്ടല്ലോ പകരം..

    ReplyDelete