Tuesday, September 7, 2010

രാമ..രഘുരാമാ..!

ചുളിവുകളറ്റ ഇളകാത്ത
തേച്ചെടുത്ത വായു നിറഞ്ഞ
ഹൈപ്പര്‍മാര്‍ക്കറ്റിന്റെ
രുചികളുടേയും
നിറങ്ങളുടേയും
ഗന്ധങ്ങളുടേയും
പൂര്‍ണ്ണസ്വാതന്ത്ര്യത്തിലൂടെ
നടന്നും ഉരുട്ടിയും
നേരം പോക്കുമ്പോള്‍
കണ്ടു മുട്ടുന്നു നമ്മള്‍.

സ്ഫടികമായ് മിനുങ്ങുന്നു
നിന്നിണതന്‍ മുഖം
മകനൊ നിന്നും നടന്നും
മൊബൈലില്‍ കളിയോടു കളി
മകള്‍ ശാസ്ത്രജ്ഞയെപ്പോലെ
ചിന്തിച്ച്.

നീയോ കണ്ട മാത്രയില്‍
ചിരിയോടു ചിരി
ഒരു കാടിന്‍ നിശ്ശബ്ദത
നെനഞ്ചിലുണ്ടായിരുന്നവന്‍
ഒരു വാക്കുതിരും മുന്‍പെ
എന്തൊരു ചിരി
പിരിയാന്‍ നേരവും
രാമ..രഘുരാമാ
എന്തൊരു ചിരി..!

----------------------
ബൂലോകകവിത ഓണപ്പതിപ്പില്‍ വന്നത്

7 comments:

  1. സർ, ഗൾഫിലൊക്കെയെത്തിയിട്ടും താങ്കളെന്താണ് അയാൾ പഴയപോലെ ഒരു കാടിന്‍ നിശ്ശബ്ദത
    നെനഞ്ചിലു (നെഞ്ചിലു) ണ്ടായിരുന്നവന്‍- ആയിരിക്കണമെന്നും അയാൾ ചിരിക്കരുതെന്നും ശാഠ്യം പിടിക്കുന്നത്? പോട്ടേ സർ, ലോകം മാറിയില്ലേ, അയാൾ ജീവിച്ചു പോകട്ടേ, അൽ‌പ്പം കപടനാട്യങ്ങളുമായി. പക്ഷേ, കവിത എരമ്പീട്ടോ!

    ReplyDelete
  2. നീയോ കണ്ട മാത്രയില്‍ ചിരിയോടു ചിരി
    ഒരു കാടിന്‍ നിശ്ശബ്ദത നെഞ്ചിലുണ്ടായിരുന്നവന്‍
    ഒരു വാക്കുതിരും മുന്‍പെ....എന്തൊരു ചിരി

    എങ്ങിനെ ചിരിക്കാതിരിക്കും മകനും,മകളും,സ്പടികം പോൽ ഇണയുമുള്ളവളിപ്പോൾ വെറും പേക്കോലമായി പണ്ടത്തവനെ കാണുകയല്ലെ....

    ReplyDelete
  3. ഗള്‍ഫ് ജീവിതം എന്ന അദ്ധ്യായത്തിലെ രണ്ടാമത്തെ ഭാഗമാണ് കുടുംബം. അവിടെ അവര്‍ ഫ്ലാറ്റില്‍ ബന്ധിയാക്കപ്പെട്ടവര്‍ ആണ്. വല്ലപ്പോഴും കിട്ടുന്ന സ്വാതന്ത്ര്യം ചിരിച്ചെങ്കിലും ജീവിക്കട്ടെ. പിന്നെ മക്കള്‍ , അവരുടെ കാര്യം കട്ടപ്പൊക.

    ReplyDelete
  4. രാമന്‍ ചിരിക്കുന്നു . വെറുതെ ......എത്ര കാലം ചിരിക്കും ...........................bhudhanum ചിരിക്കും .
    രാമ..രഘുരാമാ .....

    ReplyDelete
  5. ഇനി ചിരിക്കാനല്ലേ കഴിയൂ രാമ..രഘുരാമാ ....
    കവിത നന്നായി.ആശംസകൾ!

    ReplyDelete
  6. ഒരു കാടിന്‍ നിശ്ശബ്ദത
    നെഞ്ചിലുണ്ടായിരുന്നവന്‍

    നന്നായി

    ReplyDelete