പണ്ട് പക്ഷികളെയാരും
കൊന്നുതിന്നാതിരുന്ന കാലത്ത്
ഉന്നതങ്ങളിലുള്ള
സ്വര്‍ഗ്ഗത്തിലേക്ക് കയറുവാന്‍
പക്ഷികളെക്കൊണ്ട്
ഒരു കോണിയൊരുക്കിയിരുന്നു
ദൈവം.
ഭൂമിയില്‍ നിന്നും
പൊന്തി പൊന്തി
നിശ്ചലം നില്ക്കും
പക്ഷിപ്പടികള്‍.
സ്വര്‍ഗ്ഗം കിട്ടുന്നോര്‍ക്കെല്ലാം
പക്ഷികളേക്കാള്‍
ഭാരക്കുറവായിരുന്നു.
ക്രൗഞ്ചമിഥുനങ്ങളിലൊന്നില്‍
ശരമേറ്റ മാത്ര മുതലാകാം
പക്ഷിക്കോണിയെ പിന്നെയാരും
കാണാതിരുന്നത്.
ഇപത്രം മഞ്ഞയില്‍ പ്രസിദ്ധീകരിച്ചത്
Sunday, December 13, 2009
Subscribe to:
Post Comments (Atom)
കൊള്ളാം ....
ReplyDeleteഇനിയും നമ്മുക്കു പ്രതീഷിക്കാം അങ്ങനെയൊരു പക്ഷിക്കോണി വീണ്ടും ഉണ്ടാകട്ടെയെന്ന്.....
നല്ല ഭാവന ; നല്ല വരികള്‍
ReplyDeletenanayi..aasamsakal
ReplyDeleteശശി , അഴകുള്ള വരികളും , ഇതുവരെയാരും കാണാത്ത ഭാവനകളും....
ReplyDeleteഒത്തിരി നന്നായിട്ടുണ്ട്.
നിശാഗന്ധി രാജേഷ് ജയേഷ്
ReplyDeleteബിലാത്തിപട്ടണം നല്ല വാക്കുകള്‍ക്കു
നന്ദി
ഒരു ശരം കൊണ്ട് നാമൊക്കെ എത്ര വഴികളാണ് അടക്കുന്നത്, എല്ലാം സ്വർഗ്ഗത്തിലേക്കുള്ള വഴികൾ...
ReplyDeleteതെറ്റുകളുടെയും പാപങ്ങളുടേയും ശരങ്ങളെ ഭയന്നാല്‍ ഇനിയും പക്ഷിക്കോണികള്‍ പിറവിയെടുക്കും :)
ReplyDeleteകവിതയുടെ വേറിട്ട വഴി
ReplyDelete'സ്വര്‍ഗ്ഗം കിട്ടുന്നോര്‍ക്കെല്ലാം
ReplyDeleteപക്ഷികളേക്കാള്‍
ഭാരക്കുറവായിരുന്നു.'
അത് സത്യം.
പക്ഷേ ഈ പക്ഷിക്കോണി എനിക്ക് പുതിയൊരറിവാണ്.
Swargham vendatha enikkenthina ini angineyoru koni...!
ReplyDeleteManoharam Sasi... Ashamsakal...!!!
നല്ല വരികള്‍
ReplyDeleteനല്ല കവിതകള്‍
ReplyDelete