നനഞ്ഞെന്നു കരുതി
കണ്ണുകള്‍ തൊട്ടു നോക്കെ
വിരലുകള്‍ കയറിപ്പോയ
കുഴികളുടെ ആഴം
ഇല്ലാതായിട്ടുണ്ട്.
ഒരു ഹിംസ്രജന്തുവായ്
കടിച്ചു തുടങ്ങേ
കീറി കീറി
ചോര മാത്രമാക്കി മാറ്റാന്‍
എത്തുന്നില്ല
പഴയ ഭയങ്ങള്‍.
പിന്നില്‍ പോയതൊക്കെയും
അകലെയെന്നറീവൂ;
എങ്കിലും ഒച്ചായ് തന്നെ
ഇഴയുന്നുണ്ട്
നേരമിപ്പൊഴും.
Saturday, December 19, 2009
Subscribe to:
Post Comments (Atom)
ഈ ഇഴ്ച്ചിലില്‍ ഇവിടെവരെയെത്തി
ReplyDeleteഎന്ന തിരിച്ചറിവാണ്
നമുക്ക് ഇല്ലാതെ പോയതും
നന്നായി ഈ എഴുത്ത്
നനഞ്ഞെന്നു കരുതി
ReplyDeleteകണ്ണുകള്‍ തൊട്ടു നോക്കെ
വിരലുകള്‍ കയറിപ്പോയ
കുഴികളുടെ ആഴം
ഇല്ലാതായിട്ടുണ്ട്.
നല്ല വരികള്‍ ...ആശംസകള്‍ ...
ശശിയപ്പാ..
ReplyDeleteഒരു നിറ്റലായി
എപ്പോഴും
നിന്‍റെ വരികള്‍
എന്നില്‍ ഇഴയുന്നു,
"നനഞ്ഞെന്നു കരുതി
ReplyDeleteകണ്ണുകള്‍ തൊട്ടു നോക്കെ
വിരലുകള്‍ കയറിപ്പോയ
കുഴികളുടെ ആഴം
ഇല്ലാതായിട്ടുണ്ട്."
hmm....touching....
മനോഹര്‍ മാണിക്കത്ത്
ReplyDeleteനിശാഗന്ധി
വഴിപോക്കന്‍
ദീപ.. നന്ദി
Neram izanjalum nammal angineyenkilo...!
ReplyDeleteManoharam, Ashamsakal...!!!!
നന്നായിട്ടുണ്ട്..
ReplyDeleteWish You Merry Christmas
ReplyDeleteand
Happy New Year .