Monday, November 23, 2009

ബുള്ളറ്റ്ഫ്രീ

ചര്‍ക്കയില്‍ ബാക്കിയായ
ഒരു നൂലിഴപോലും
നെഞ്ചില്‍ തൊട്ടുകൂടെന്ന്
ഗാന്ധിജി.

നെഞ്ചു തുളയുമ്പോള്‍
നൂലിഴയും
തടസ്സമാകരുതെന്നായിരിക്കും.

ഗോഡ്സ്സെയെ
അത്രക്കും അറിഞ്ഞിരുന്നു
ഗാന്ധിജി.

20 comments:

  1. നെഞ്ചു തുളയുമ്പോള്‍
    നൂലിഴയും
    തടസ്സമാകരുതെന്നായിരിക്കും.

    ചിലപ്പോള്‍ അങ്ങനെയും ആവാം....

    ReplyDelete
  2. ഗോഡ്സേമാരെ നാമും അറിയുന്നു.
    -ഒന്നും മിണ്ടാതെ ഒരു ബുള്ളറ്റിന് വേണ്ടി കാത്ത്....!

    ReplyDelete
  3. ‘ഗോഡ്സെയെ
    അത്രക്കും അറിഞ്ഞിരുന്നു
    ഗാന്ധിജി.’

    ReplyDelete
  4. 'ഇതാണെന്റെ പേര്‌' എന്ന നോവല്‍ ഓര്‍ത്തു..നന്നായിട്ടുണ്ട്..

    ReplyDelete
  5. പ്രിയപ്പെട്ട നസീര്‍,
    ഒരു ചര്‍ച്ചക്കുവേണ്ടികൂടി ഞാന്‍ നിങ്ങളോടു പറയുന്നു. കവിതയുടെ മദിപ്പിക്കുന്ന ഗന്ധം പ്രകടിപ്പിക്കാന്‍ മനപ്പൂര്‍വ്വം ഇയ്യാള്‍ ശ്രമിക്കാറില്ലെന്നാണ്‌. ജലത്തുള്ളി കാണിച്ച്‌ മേഘവും മഴയും കണ്ടൊ എന്ന്‌ ചോദിക്കുന്ന ഈ പഹയന്‍ ശശിയേട്ടനെ നസീര്‍ ചോദിച്ചപോലെ ചോദിച്ച്‌ ഒന്നു വിമര്‍ശിച്ചു കൊന്നാലൊ എന്ന്‌ ഞാന്‍ ചിന്തിക്കാറുണ്ട്‌. പക്ഷെ ഇങ്ങിനെ എഴുതുന്നതാണ്‌ ഈ പഹന്‍റെ ഒരു കഴിവ്‌. കവിതയില്‍ ഈ മനുഷ്യന്‍ വെട്ടുന്ന സ്വന്തം വഴി... എന്നാലും നസീറെ... നമ്മിളിയാളെ വെറുതെ വിടരുത്‌.. :):):)

    പിന്നെ കവിത നന്നായി... അടുത്ത കവിതയില്‍ ഗോഡ്സെ ഗാന്ധിജിയെ എങ്ങിനെ അറിഞ്ഞിരുന്നു എന്നായിക്കോട്ടെ... :):)

    ReplyDelete
  6. പകല്‍കിനാവന്‍,ഗൗരി നന്ദന,
    കൈതമുള്ള് ,വഴിപോക്കന്‍,
    ലതി,ചന്ദ്രകാന്തം ,വല്യമ്മായി
    ജയേഷ്, നസീര്‍ കടിക്കാട്‌,
    സന്തോഷ്‌ പല്ലശ്ശന എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  7. നിസാരമല്ല ഈ അര്‍ത്ഥങ്ങള്‍

    ReplyDelete
  8. “നമ്മുക്കിടയിലെന്ത്?
    നൂല്‍ ബന്ധം പോലുമില്ല“
    എന്ന വരി ഓര്‍മ്മിപ്പിച്ചു

    ഒരു നൂലിഴ വലിച്ച് കൊണ്ട് പോയ അര്‍ത്ഥ തലങ്ങള്‍.
    ആശംസകള്‍

    **** ഇതില്‍ കവിത കാണാഞ്ഞ കടിക്കാടിനെ വെടിവെയ്കണം.

    ReplyDelete
  9. പാവപ്പെട്ടവന്‍,
    ദേവസേന നന്ദി.
    കടിക്കാടിനെ വെടിവച്ചു കൊല്ലണമെന്നൊന്നും
    പറയല്ലെ. വേറെ ആരെങ്കിലും അങ്ങിനെ ചെയ്താല്‍
    തന്നെ.. ഒന്നാലോചിച്ചു നോക്കു..

    ReplyDelete
  10. ഹേ....റാം....
    ഒരു നൂലിഴക്ക്‌
    പകരമാകുമോ രാമന്‍ ...?
    വിത നന്നായി ...

    ReplyDelete
  11. ശശിയണ്ണാ കവിതയുടെ അടിക്കാട് കൂടുതല്‍ കറുക്കുന്നു..
    കവിതയുടെ കറുപ്പ് തന്ന് തന്ന് നീ ഞങ്ങളെ കൊല്ലും

    ReplyDelete
  12. ഗാന്ധിജിയുടെ നെഞ്ചിലെ ആ വെടിമുഴക്കം
    ഈ ബുലോഗകവിതയിലെയൊരു ഇടിമുഴക്കം

    ReplyDelete
  13. വാശി പിടിചിട്ടല്ലേ? ഹല്ല പിന്നെ

    ReplyDelete