കാറ്റില്ലാത്ത നേരം
നടന്നു പോകുമ്പോള്‍
കാറ്റിനെക്കുറിച്ചോര്‍ത്തു.
വീശിയ കാറ്റുകള്‍
വീശാനിരിക്കുന്നവ
വീശാതെ ഒടുങ്ങിയവ.
ഊതി ഊതി ഒരു കാറ്റ്
മരണം വരിച്ച
ഇടം ഏതായിരിക്കും.
നിശബ്ദമായ്
നിശ്ചലമായ്
ഏതെങ്കിലും
ഒരിടത്ത് കാറ്റിന്‍
ശിഷ്ടമുണ്ടൊ;
ഒരു പിടി മണ്ണില്‍
അതില്‍ ധൂളിയായ്
തരികളായ് തീര്‍ന്ന
ശവശിഷ്ടം പോലെ.
http://puthukavitha.blogspot.com/search?updated-max=2009-09-29T11:13:00-07:00&max-results=1
Thursday, October 1, 2009
Subscribe to:
Post Comments (Atom)
നമ്മള്‍
ReplyDeleteഅങ്ങനെയാണ്
അടുത്തില്ലാത്തപ്പോള്‍
ആണ് ഓര്‍ക്കുക
കാറ്റില്ലാത്ത നേരം
ReplyDeleteനടന്നു പോകുമ്പോള്‍
കാറ്റിനെക്കുറിച്ചോര്‍ത്തു.
അല്ലെങ്കിലും നമ്മുടെ അടുത്ത് ഇല്ലാതിരിക്കുന്ന ഒന്നിനെ പറ്റി ആലോചിക്കുമ്പോൾ ആണല്ലോ അതിന്റെ വിലയറിയുക
ഊതി ഊതി ഒരു കാറ്റ്
ReplyDeleteമരണം വരിച്ച
ഇടം ഏതായിരിക്കും.
നന്നായിരിക്കുന്നു ശശിയേട്ടാ
ReplyDeleteകവിത കൊള്ളാം. ഇനിയും എഴുതൂ.
ReplyDeleteKattu veeshi veeshi enneyum kondu pokatte...!
ReplyDeleteManoharam, ashamsakal...!!!
ഒതുക്കവും ഏകാഗ്രതയും ചിന്തയുടെയും വികാരത്തിന്റെയും ജീവസ്പർശവുമുള്ള നല്ലകവിത. ശശിയുടെ ‘ഒന്നിനെത്തന്നെ’ എന്ന കവിതയും ഇതുപോലെ നല്ലതാണ്.ആശംസകൾ.
ReplyDeleteകണ്‍ഗ്രാജുലേഷന്‍സ്,,,,,,,,,
ReplyDeleteപ്രിയപ്പെട്ട ചുള്ളിക്കാട്
ReplyDeleteതാങ്കള്‍ എന്റെ കവിതക്കു തന്ന
സ്നേഹത്തിനു വളരെ നന്ദി.
ബ്ലോഗ് തരുന്ന ഒരു ചുറ്റുപാടില്‍ നിന്നാണു
ഞങ്ങളുടെ എഴുത്ത്.അവിടെ താങ്കളെപ്പോലുള്ളവര്‍
വരുന്നത് ഒരു പാട് ഗുണം ചെയ്യുന്നു.
മലയാളഭാഷ തന്നെ ബ്ലോഗു മൂലം
പത്രങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും
അല്ലാതെ ഉപയോഗിക്കുന്നുണ്ടല്ലൊ.
അതു തന്നെ ഭാഗ്യം.
ഇങ്ങനെ എത്ര എത്ര കാറ്റുകള്‍ ജീവിതത്തില്‍
ReplyDeleteഇതിലും വലിയ ഒരു പുരസ്കാരം വേറെ വേണോ, ശശീ? അഭിനന്ദനങ്ങള്..
ReplyDeleteശരിക്കും ഭാഗ്യവാന്‍....
ReplyDeleteനല്ല ചിന്ത...കവിത ഇഷ്ടായി. ആശംസകൾ
ReplyDeletegoOd PoeM
ReplyDeleteനല്ല കവിത...കാറ്റിന് ശിഷ്ടമുണ്ടോ എന്നാ ചോദ്യം നന്നായി..മണ്ണിന്‍റെ ധൂളിയായും തരികളായും ഒക്കെ അതിനെ സങ്കല്‍പ്പിക്കുന്നു...യഥാര്‍ത്ഥത്തില്‍ കാറ്റിന്‍റെ ശിഷ്ടം ജീവനറ്റ ശരീരങ്ങളല്ലേ...?
ReplyDelete