ചിങ്ങം പിറന്നാല്‍
പൂക്കള്‍ നിറഞ്ഞ്
തൊടികളൊക്കെയും
കൈകൊട്ടി പാടും പോല്‍.
ചാണകം കലക്കി
കളം മെഴുകി
ചെത്തീദളം കൊണ്ട്
മാവേലി എന്നെഴുതി
തുമ്പയുടെ പച്ചശിരസ്സില്‍
നിറയും വെണ്മയെ
ഊരിയെടുത്ത്
പാല്‍ക്കര
പിടിപ്പിക്കുന്നു.
ഉത്രാടരാത്രിയില്‍
ഓണം വിളിച്ച്
അരിമാവും കാച്ചിലും
ചേര്‍ത്ത് കട്ടിളപ്പടിയില്‍
ചാന്ത് വീഴ്ത്തുമ്പോള്‍
അറിഞ്ഞിരുന്നില്ല
ഉപ്പും ചോരയും
ചേര്‍ന്ന ചാന്തിന്‍ വരകളെ.
Monday, August 10, 2009
Subscribe to:
Post Comments (Atom)
‘തുമ്പയുടെ പച്ചശിരസ്സില്‍
ReplyDeleteനിറയും വെണ്മയെ
ഊരിയെടുത്ത്‘ ഭാവന ഗംഭീരം....
ഇതു വായിക്കുമ്പോള്‍ മനസ്സില്‍ പലതരം ഓണഓര്‍മ്മകള്‍ ..............
ഓണാശംസകള്‍ നേരത്തെ തരുന്നു ട്ടോ
ഓണം വന്നേ...........
ReplyDeleteNiramulla Onakkazchakal...!
ReplyDeleteManoharam, Ashamsakal....!!!
( Sasikkum Kudbathinum Onashamsakal..)
ഓണാശംസകള്‍
ReplyDeleteമരുഭൂമിയിലിരുന്ന് ഓണം കാണാന്‍ മനസ്സ് തുറന്നാല്‍ വിയര്‍പ്പും ചോരയും ചേര്‍ന്ന ചാന്ത് തന്നെ തെളിയും, അല്ലേ ?
ReplyDelete