Monday, July 27, 2009

പാളക്കണ്ണാടി

തീവണ്ടികള്‍
ചവച്ചോടി
ചവച്ചോടി
കിട്ടിയ
പാളത്തിളക്കത്തില്‍
കണ്ണാടി നോക്കാന്‍
കിടന്നതാകുമൊ
കണ്‍ തുറന്നേ
കിടക്കും
ശിരസ്സുകള്‍.

15 comments:

  1. കണ്ണാടി നോക്കും മുൻപേ കണ്ണു തുറന്നു കണ്ടിട്ടുണ്ടാവും തങ്ങളെന്തെന്നും തങ്ങളുടെ അവസ്ഥയെന്തെന്നും...അതാവാമിങ്ങനെ...........
    touching.......

    ReplyDelete
  2. വെയിലേറ്റു കുറെ പുകഞ്ഞപ്പോള്‍
    ഒന്ന് തണുക്കാന്‍ കിടന്നതായിരിക്കും .........nice

    ReplyDelete
  3. പണ്ടായിരുന്നെങ്കില്‍ കണ്ണാടി നോക്കാന്‍
    പുഴയില്‍ ചാടിയാല്‍ മതിയായിരുന്നു
    ഇപ്പോള്‍,കാടുതെളിച്ചു മണലുവാരി പുഴ വറ്റിയതുകൊണ്ട്‌
    ഇതേയുള്ളു മാര്‍ഗ്ഗം...

    കവിത നന്നായി...ആശംസകള്‍

    ReplyDelete
  4. ആല്‍ത്തറ്യില്‍ കണ്ടു
    അഭിപ്രായത്തിനു നന്ദീ ....

    തീവണ്ടികള്‍ ചവച്ചോടി
    കിട്ടിയ പാളത്തിളക്കത്തില്‍
    കണ്ണാടി നോക്കാന്‍ കിടന്നതാകുമൊ
    കണ്‍ തുറന്നേ കിടക്കും ശിരസ്സുകള്‍

    തീവണ്ടി പാളത്തില്‍ തുറന്ന മിഴികളുമായി
    തിളങ്ങും പാളത്തിത്തില്‍
    ജീവിതമാകും കണ്ണാടി എറിഞ്ഞുടച്ച്
    എത്ര പരിതാപകരമാണാ അവസ്ഥ?

    ReplyDelete
  5. ആ കണ്ണാടിക്കാഴ്ച എനിക്കു കാണണ്ട :(

    ReplyDelete
  6. ചവച്ചോടി
    ചവച്ചോടി
    കണ്ണാടി തിളക്കം
    ..................ഭേഷ്

    ReplyDelete
  7. മറന്നു പോയ ബോംബെ കാഴ്ചകള്‍.

    ReplyDelete
  8. നൊമാദ്,ദീപ,നീരജ,കണ്ണുകള്‍,ത്രിശ്ശൂക്കാരന്‍,ജയേഷ്,
    മാണിക്യം,ലക്ഷ്മി,ഷൈജു,പാളകണ്ണാടി വായിച്ചതില്‍
    വളരെ സന്തോഷം, തലശശ്ശേരി തീര്‍ച്ചയായും
    മുംബൈ ഓര്‍മ്മ വരണം. ശരിയാണ്‌, നന്ദി.

    ReplyDelete
  9. ഉറങ്ങി എഴുനേല്‍ക്കുമ്പോള്‍ ഞാന്‍ കാണുന്ന കാഴ്ച്ചകളാണിവ.ഈ കാഴ്ചകള്‍ പകര്‍ത്താന്‍ ക്യാമറയുമായി വരുന്നവരെ മറഞ്ഞു ആ കാഴ്ചകള്‍ കാണാന്‍ എനിക്ക് പലപ്പോഴും പറ്റില്ലായിരുന്നു.എന്റെ ഒരു ദിവസവും കൊണ്ടായിരിക്കും ആ ബോഡി എടുക്കാന്‍ വരുന്ന ആംബുലന്‍സ് പോവുക.

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. Kannu vekkunnathayirikkum Sasi...!

    Manoharam, Ashamsakal...!!!

    ReplyDelete