Tuesday, May 5, 2009

വേറൊരാള്‍ കടലിനെ കാണുന്നത്‌

ഇക്കടലിന്‍ തിരകളത്രയും
വേറൊരു കടലെടുത്ത്
നാട്ടുനീര്‍പ്പാടമായ് പരന്ന്‌
ഒച്ചയുണ്ടാക്കാതെ
തുളുമ്പാതെ.

എങ്കിലും കാണുന്നതെങ്ങിനെ
കടലിനെ കടലല്ലാതായ്
നീയോ ഞാനോ
കാണുന്നില്ലങ്ങിനെ.

നീര്‍പ്പാടം കടന്നാല്‍
വീടായെന്നും
വീട്ടിലേക്കെത്താന്‍
നേരമായെന്നും
പാടം മുറിക്കട്ടെയെന്നും
വേറൊരാള്‍
വിചാരിക്കുംപോല്‍.

8 comments:

  1. ...കാഴ്ചകളുടെ അകപ്പൊരുളുകള്‍...

    ReplyDelete
  2. “നീര്‍പ്പാടം കടന്നാല്‍
    വീടായെന്നും
    വീട്ടിലേക്കെത്താന്‍
    നേരമായെന്നും
    പാടം മുറിക്കട്ടെയെന്നും
    വേറൊരാള്‍
    വിചാരിക്കുംപോല്‍..”

    ReplyDelete
  3. നാട്ടുനീര്‍പ്പാടമായ് പരന്ന്‌
    ഒച്ചയുണ്ടാക്കാതെ
    തുളുമ്പാതെ.
    :)

    ReplyDelete
  4. ഒരു കുഞ്ഞു തീപ്പൊരി.പക്ഷേ,ചൂടുണ്ട്.തുടരുക.നന്നായിരിക്കുന്നു.

    ReplyDelete
  5. നീര്‍പ്പാടത്തിനപ്പുറമുള്ളൊരു പനിനീര്‍പ്പാടത്തേയ്ക്കത്രേ ഇക്കരെ നിന്നൊരു മഴവില്ല്‌ നിറങ്ങള്‍ പെയ്യിയ്ക്കുന്നത്‌.

    കടലിലൊരിത്തിരിയെങ്കിലും കരയെടുക്കും ദിവസം എണ്ണിയെണ്ണിയിങ്ങനെ...

    ReplyDelete
  6. കടലാണ്
    വെറുതേ കളിക്കല്ലേ
    പനമ്പട്ട തിന്ന് ഒറ്റയാന്‍സ്രാവുകള്‍
    പവിഴപ്പുറ്റുകള്‍ക്കിടയില്‍
    ചെവിയാട്ടാതെ നില്‍ക്കുന്നുണ്ടാകും.

    ReplyDelete
  7. അനിലാ എത്രയോ പേര്‍
    ഇറങ്ങുകയും മുങ്ങുകയും
    ചെയ്ത കടലാ..

    വന്നതില്‍ ആഹ്ലാദം..

    ReplyDelete
  8. Iniyippo nammalum poyi mingano avo...! Nannayirikkunnu. Ashamsakal...!!!

    ReplyDelete