ഇക്കടലിന്‍ തിരകളത്രയും
വേറൊരു കടലെടുത്ത്
നാട്ടുനീര്‍പ്പാടമായ് പരന്ന്
ഒച്ചയുണ്ടാക്കാതെ
തുളുമ്പാതെ.
എങ്കിലും കാണുന്നതെങ്ങിനെ
കടലിനെ കടലല്ലാതായ്
നീയോ ഞാനോ
കാണുന്നില്ലങ്ങിനെ.
നീര്‍പ്പാടം കടന്നാല്‍
വീടായെന്നും
വീട്ടിലേക്കെത്താന്‍
നേരമായെന്നും
പാടം മുറിക്കട്ടെയെന്നും
വേറൊരാള്‍
വിചാരിക്കുംപോല്‍.
Tuesday, May 5, 2009
Subscribe to:
Post Comments (Atom)
...കാഴ്ചകളുടെ അകപ്പൊരുളുകള്‍...
ReplyDelete“നീര്‍പ്പാടം കടന്നാല്‍
ReplyDeleteവീടായെന്നും
വീട്ടിലേക്കെത്താന്‍
നേരമായെന്നും
പാടം മുറിക്കട്ടെയെന്നും
വേറൊരാള്‍
വിചാരിക്കുംപോല്‍..”
നാട്ടുനീര്‍പ്പാടമായ് പരന്ന്
ReplyDeleteഒച്ചയുണ്ടാക്കാതെ
തുളുമ്പാതെ.
:)
ഒരു കുഞ്ഞു തീപ്പൊരി.പക്ഷേ,ചൂടുണ്ട്.തുടരുക.നന്നായിരിക്കുന്നു.
ReplyDeleteനീര്‍പ്പാടത്തിനപ്പുറമുള്ളൊരു പനിനീര്‍പ്പാടത്തേയ്ക്കത്രേ ഇക്കരെ നിന്നൊരു മഴവില്ല് നിറങ്ങള്‍ പെയ്യിയ്ക്കുന്നത്.
ReplyDeleteകടലിലൊരിത്തിരിയെങ്കിലും കരയെടുക്കും ദിവസം എണ്ണിയെണ്ണിയിങ്ങനെ...
കടലാണ്
ReplyDeleteവെറുതേ കളിക്കല്ലേ
പനമ്പട്ട തിന്ന് ഒറ്റയാന്‍സ്രാവുകള്‍
പവിഴപ്പുറ്റുകള്‍ക്കിടയില്‍
ചെവിയാട്ടാതെ നില്‍ക്കുന്നുണ്ടാകും.
അനിലാ എത്രയോ പേര്‍
ReplyDeleteഇറങ്ങുകയും മുങ്ങുകയും
ചെയ്ത കടലാ..
വന്നതില്‍ ആഹ്ലാദം..
Iniyippo nammalum poyi mingano avo...! Nannayirikkunnu. Ashamsakal...!!!
ReplyDelete