Saturday, May 9, 2009

പൂച്ചപ്പക

ഒറ്റവീശലിന്‌
കഴുത്ത് തെറിപ്പിച്ചില്ല;
കഴുത്തില്‍ കുത്തി
ഒന്നിളക്കി വാള്‍
ഊരിയെടുത്തു.

നിലവിളിക്കാന്‍
പറഞ്ഞപ്പോള്‍
ഒച്ച മൂന്നു ഭാഗത്തൂടെ
കുറുകി.

ചിരി
രണ്ടു ഭാഗത്തൂടെ
കുടു കുടാ.

തീര്‍ന്നില്ല
ഒരു കിണ്ണം വെള്ളമെടുത്ത്
അതില്‍ കൈ മുക്കി
കൊട്ടാന്‍ പറഞ്ഞു;
കാക്ക വരാത്തതിനാല്‍
ഒടുക്കം കഴുത്ത് വെട്ടി.

വെറും പൂച്ചയും
എലിയും തമ്മിലുള്ളതാ
മേല്‍പ്പറഞ്ഞത്;
നമ്മുടെ ജീവിതം
ഇങ്ങിനെയൊന്നുമല്ലല്ലൊ.

4 comments: