Monday, May 18, 2009

ജഡഹത്യ

ചില ഇരകള്‍
വെടി കൊള്ളുന്നതിനു
മുന്‍പേ
ജഡങ്ങളായിരിക്കും.

ജഡങ്ങളെ
കൊല്ലുകതന്നെ വേണം;
മരിക്കുന്നതുവരെ.

ശവക്കുഴികള്‍ക്കു മേല്‍
നിറയൊഴിക്കുവാന്‍
പിന്നെയെന്തിനു
മെനക്കെടണം.

5 comments:

  1. ദഹിക്കാത്ത പുലികള്‍ സിംഹത്തിന്റെ പ്രതിമ തകര്‍ത്ത്
    പുറത്ത് വരുമോ?
    എന്നെങ്കിലും?

    ReplyDelete
  2. ജഡങ്ങളെ ആരും കൊല്ലാനുള്ള സൌമനസ്യം കാണിക്കേണ്ടി വരില്ല..
    കാരണം അവ ജഡങ്ങളാണെന്നത് തന്നെ...
    പീഡനങ്ങളുടെ ദുരന്ത ഭാവിയോര്‍ത്ത് ഇരകള്‍ സ്വയം മരവിച്ചു പോകുന്നത്ര ഭീതിതമായ കാഴ്ചയിലും അക്ഷരങ്ങള്‍ക്കു ചൂടു പിടിക്കുന്നില്ല എന്നത് എന്നെ അസ്വസ്ഥനാക്കുന്നു സുഹൃത്തേ...

    ReplyDelete
  3. ചില ജഡങ്ങള്‍
    മരിക്കുന്നതിനും മുന്‍പെ
    മനുഷ്യനായിരിക്കും

    മനുഷ്യനെ
    കൊല്ലുക തന്നെ വേണം
    മരിക്കുന്നതു വരെ...

    ഒട്ടും മെനക്കേടില്ലാതെ

    ReplyDelete
  4. Ini jeevanullavaye kandethatte ketto sasi.. ennittariyikkam... Nannayirikkunnu. Ashamsakal..!!

    ReplyDelete