Wednesday, April 29, 2009
പിന്നെയും വേവുക
ഒരു പകലിന്റെ വെയില്‍
ഉടലിലെ ജലമത്രയും ഊറ്റുമ്പോള്‍
രാത്രിയുടെ തണല്‍
ഊറ്റിയതെല്ലാം
തിരിച്ചു തരുമൊ.
പകലിനിളവേല്‍ക്കാനല്ലൊ
രാത്രിതന്‍ തണല്‍.
പകലില്‍ വെന്തതിന്‍ ബാക്കി
രാത്രി പിന്നെയും വേവുന്നു.
രാത്രി കഴിഞ്ഞാല്‍ തിരിച്ചെത്തും
പകലേ രാത്രിക്കൊപ്പം കഴിഞ്ഞ്
നീയെന്തെല്ലാം പകുത്തു പറഞ്ഞു.
രാത്രിയേറ്റ കുളിരാറ്റാനല്ലെ
നീ വെയില്‍ ഉണ്ടാക്കുന്നത്.
രാത്രിയാകുമ്പോള്‍
പൊയ്ക്കൊള്‍ക..പിന്നെയും
പിന്നെയും.
വേവുക വേവുക
ഉടലേ..പിന്നെയും വേവുക.
Subscribe to:
Post Comments (Atom)
ഒരു പകലിന്റെ വെയില്‍
ReplyDeleteഉടലിലെ ജലമത്രയും ഊറ്റുമ്പോള്‍....
ദേ .. ശശി ആരെക്കുറിച്ചും പറഞ്ഞോ... പകലിനെ കുറ്റം പറഞ്ഞാലുണ്ടല്ലോ, പഹയാ ഉടലിലെ ജലമെല്ലാം ഊറ്റിയെടുക്കും..
:)
നല്ല ചിന്തകള്‍..
"...ഒരു പകലിന്റെ വെയില്‍
ReplyDeleteഉടലിലെ ജലമത്രയും ഊറ്റുമ്പോള്‍
രാത്രിയുടെ തണല്‍
ഊറ്റിയതെല്ലാം
തിരിച്ചു തരുമൊ..."
കവിത ഇഷ്ടമായി..
അവസാനം അപൂര്‍ണ്ണം പോലെ തോന്നി...
ആശംസകള്‍..
"പകലേ രാത്രിക്കൊപ്പം കഴിഞ്ഞ്
ReplyDeleteനീയെന്തെല്ലാം പകുത്തു പറഞ്ഞു.."
പകലാ... നീയെന്തൊക്കെയാ ഈ കാണിച്ചേ?
പകലിന് ഡിഹൈഡ്രേഷന്‍ വരുമെ.....
ReplyDeleteവെന്തുരുകിത്തീരാതിരുന്നാൽ മതിയായിരുന്നു.
ReplyDeleteവെന്ത് വെന്ത്.....
ReplyDeleteVenthu kazinju thinnanakumpol parayanm ketto Sasi...! Nannayirikkunnu.. Ashamsakal...!!!
ReplyDelete