Thursday, February 12, 2009

സ്വപ്നവാല്‍സല്യം.


ഏറെ പഴകിയൊരോര്‍മ്മ
രാത്രി വന്നു സ്വപ്നത്തില്‍
അടുത്തു‌ കണ്ടു മറന്നാലും
മായാത്തൊരു വാല്‍സല്യത്തെ
കണ്ടു കൊതി തീരും വരെ
അറിഞ്ഞതേയില്ല സ്വപ്നമായിരുന്നെന്ന്.

ജാഗ്രത്തിന്‍ ഭൂമികയില്‍
കിതച്ചെത്തുന്നു തീവണ്ടി ;
അടര്‍ന്നു തീരുന്നു
ദേഹപ്പുറ്റുകൾ
അടിഞ്ഞു കേറെ ഒന്നിളകി
നീങ്ങി ഊര്‍ജ്ജമാര്‍ജ്ജിച്ച്
കുതികുതിച്ചോടുന്നു തീവണ്ടി.

നഗരനിരത്തില്‍ നിഴലും
താഴാതെ വഴി
കാണാതറിഞ്ഞും
പിന്നെയും ദേഹപ്പുറ്റുകൾ
ഒഴുകും തിരക്കില്‍
മേവുമ്പോള്‍ ബാക്കിയാകുന്നു
മനസിലിപ്പോഴും
രാത്രിയിലെ സ്വപ്നവാല്‍സല്യം.




3 comments:

  1. nannaayirikkunnu...

    ReplyDelete
  2. അടർന്നു തീരും ദേഹപ്പുറ്റുകൾ..
    :)
    പലപ്പോഴും, തൊട്ടറിഞ്ഞപോലെയുള്ള സ്വപ്നങ്ങൾ.. മനസ്സിൽ സ്ഥിരതാമസക്കാരാവും.

    ReplyDelete
  3. മനസിലിപ്പോഴും
    രാത്രിയിലെ സ്വപ്നവാല്‍സല്യം.
    Theerchayayum bhakki nilkkunnu... Ashamsakal.

    ReplyDelete