ഏറെ പഴകിയൊരോര്‍മ്മ
രാത്രി വന്നു സ്വപ്നത്തില്‍
അടുത്തു കണ്ടു മറന്നാലും
മായാത്തൊരു വാല്‍സല്യത്തെ
കണ്ടു കൊതി തീരും വരെ
അറിഞ്ഞതേയില്ല സ്വപ്നമായിരുന്നെന്ന്.
ജാഗ്രത്തിന്‍ ഭൂമികയില്‍
കിതച്ചെത്തുന്നു തീവണ്ടി ;
അടര്‍ന്നു തീരുന്നു ദേഹപ്പുറ്റുകൾ
അടിഞ്ഞു കേറെ ഒന്നിളകി
നീങ്ങി ഊര്‍ജ്ജമാര്‍ജ്ജിച്ച്
കുതികുതിച്ചോടുന്നു തീവണ്ടി.
കണ്ടു കൊതി തീരും വരെ
അറിഞ്ഞതേയില്ല സ്വപ്നമായിരുന്നെന്ന്.
ജാഗ്രത്തിന്‍ ഭൂമികയില്‍
കിതച്ചെത്തുന്നു തീവണ്ടി ;
അടര്‍ന്നു തീരുന്നു ദേഹപ്പുറ്റുകൾ
അടിഞ്ഞു കേറെ ഒന്നിളകി
നീങ്ങി ഊര്‍ജ്ജമാര്‍ജ്ജിച്ച്
കുതികുതിച്ചോടുന്നു തീവണ്ടി.
നഗരനിരത്തില്‍ നിഴലും
താഴാതെ വഴി
കാണാതറിഞ്ഞും
പിന്നെയും ദേഹപ്പുറ്റുകൾ
ഒഴുകും തിരക്കില്‍
മേവുമ്പോള്‍ ബാക്കിയാകുന്നു
മനസിലിപ്പോഴും
രാത്രിയിലെ സ്വപ്നവാല്‍സല്യം.
താഴാതെ വഴി
കാണാതറിഞ്ഞും
പിന്നെയും ദേഹപ്പുറ്റുകൾ
ഒഴുകും തിരക്കില്‍
മേവുമ്പോള്‍ ബാക്കിയാകുന്നു
മനസിലിപ്പോഴും
രാത്രിയിലെ സ്വപ്നവാല്‍സല്യം.
nannaayirikkunnu...
ReplyDeleteഅടർന്നു തീരും ദേഹപ്പുറ്റുകൾ..
ReplyDelete:)
പലപ്പോഴും, തൊട്ടറിഞ്ഞപോലെയുള്ള സ്വപ്നങ്ങൾ.. മനസ്സിൽ സ്ഥിരതാമസക്കാരാവും.
മനസിലിപ്പോഴും
ReplyDeleteരാത്രിയിലെ സ്വപ്നവാല്‍സല്യം.
Theerchayayum bhakki nilkkunnu... Ashamsakal.