Thursday, January 29, 2009

പാത

എന്നുമൊരേ
പാത തന്നിലൂടെ
നടക്കുമ്പോള്‍
നമുക്കു നമ്മള്‍
കാഴ്ചയാകാത്തതു പോലെ
കാണുന്നതൊക്കെയും
കാഴ്ചയല്ലാതാകുന്നു;
മാറ്റമറിയാതാകുന്നു.

നമ്മളില്‍ നിന്നു
നമ്മളകലുംപോല്‍
ഒതുങ്ങാതെ തുള്ളും പോല്‍
പാതയും സ്വയ-
മകലുമോ ;
തള്ളുമോ നമ്മളെ .

2 comments:

  1. പരസ്പരം പുറം ചൊറിഞ്ഞാലോ..?
    "പോസ്റ്റ് വായിച്ചു...ഉഗ്രനായിട്ടുണ്ട് കേട്ടോ..ഞാന്‍ താങ്കളൂടെ ഒരു ആരാധകനാണ്‌"

    ReplyDelete
  2. കാണുന്നതൊക്കെയും
    കാഴ്ചയല്ലാതാകുന്നു;
    മാറ്റമറിയാതാകുന്നു.

    Ennum kanumpoze mattam sharikkarinanaku ...! Ashamsakal..!

    ReplyDelete