Friday, February 13, 2009

അറിയാക്കടല്‍

എരകപ്പുല്ലുകള്‍ നട്ട്
ഹൃദയതീരം പച്ചയുടുപ്പിച്ചു.
മൂര്‍ച്ചയുള്ള പച്ചയില്‍ തട്ടി
മഞ്ഞിന്‍ തുള്ളി മുറിഞ്ഞു പോയ് .

നിന്റെ വിരല്‍ത്തുമ്പുകൊണ്ടൊന്നും
എന്റെ നെഞ്ചു തണുക്കില്ല.

സാന്നിദ്ധ്യമറിയിക്കാത്ത
ഒരു കടല്‍ പിന്നില്‍
കടല്‍ തീരും വരെയൊന്നും
തിരമാല വേണ്ടെങ്കിലും
ഇത്തിരിയുയര്‍ന്നു താഴ്ന്നാല്‍
നിവരുവാനാകില്ലെനിക്ക് .

കടല്‍ തട്ടി ഹൃദയം
തകരുമ്പോഴേക്കും
വിരല്‍ത്തുമ്പു
മാറ്റണം നീ.

2 comments:

  1. കടല്‍ തട്ടി ഹൃദയം
    തകരുമ്പോഴേക്കും
    വിരല്‍ത്തുമ്പു
    മാറ്റണം നീ.

    Manoharam. Ashamsakal.

    ReplyDelete
  2. അരുത്, എന്റെ ഹൃദയത്തില്‍ തൊടരുത്.

    ReplyDelete