വഴിക്കീറുകള്‍ അവസാനി-
ക്കുന്നിടത്ത് തുടങ്ങുന്നു
ദൈവം തന്ന രക്ഷ.
ഭ്രാന്ത് .
മറവിയും ഓര്‍മ്മയും
എന്തെന്നറിയാതെ
ഉടല്‍ മാറാതെ
കിട്ടിയ രണ്ടാം ജന്മത്തില്‍
വഴി വിട്ടു മാറാത്ത
നിഴലിനെ ഓടിച്ചിട്ടു
തീ കൊടുത്തു
നിഴലില്‍ നിന്നും പടര്‍ന്ന
തീയിനെ നാടു മുഴുവന്‍
കൊണ്ടു നടന്നു
ഭ്രാന്തന്‍.
എന്റെ ജന്മത്തെ
കടലിലൊഴുക്കുന്നത്
ഞാന്‍ കണ്ടു.
കടലിലും കുടത്തിലും
ജലമൊന്നു തന്നെയാകുമ്പോള്‍
ആക്കൊല്ല കടലിനെയുടച്ച്
കുടത്തിലെന്ന് പറഞ്ഞ്
കടലുമായ് ഞാനോടുന്നു .
നിനക്കു വേണോ
ഇക്കടലും.
Tuesday, February 17, 2009
Subscribe to:
Post Comments (Atom)
ente janmam erinjotungiya chaaram aa katalil alinjnjillaathaayi....
ReplyDeleteവെത്യസ്തമായ കാഴ്ചകള്‍ കാണാനാവുന്നിടത്താണ്
ReplyDeleteശ്രീ ..ടി .എ . ശശി മലയാള ഭാഷാലോകത്തേയ്ക്ക് പുതിയ വെളിച്ചമാവുന്നത്.
അതുപറയാന്‍ താങ്കളുപയോഗിക്കുന്ന രീതികൊണ്ടും !
തുടരുക ഈ ദൌത്യം !