Saturday, January 10, 2009

മുഖങ്ങള്‍

ജലമയം മറഞ്ഞ മണ്ണിലേക്ക്
ഒരാള്‍ മുഖം കുത്തി വീണു
പൊള്ളുന്ന മണ്ണായ് മുഖം.

തം കൊണ്ടു കൊണ്ടു
കൂര്‍പ്പിച്ചു അഗ്നിയെ
നാക്കുകളെണ്ണിയിരിക്കെ
അഗ്നിയായ് മുഖം.

സന്ധ്യക്ക് തിരുനടയില്‍
ദീപങ്ങളെരിയുന്നു
ഇരുട്ട് പരന്നപ്പോള്‍
പടുതിരിയായ് മുഖം.

യൂപത്തില്‍ നിന്നും
യൂപത്തിലേക്ക്
അഴിഞ്ഞോടുന്നു ബലിമൃഗം
കാലുകള്‍ കുഴഞ്ഞപ്പോള്‍
''ബലി .. അതായിരുന്നു നല്ലത് ''
മൃഗം മനസ്സില്‍ നിനച്ചു.

മണ്ണില്‍ മുഖം
വെച്ചു അവിടെ കിടന്നു
മൃഗം.



1 comment:

  1. യൂപത്തിലേക്ക്
    അഴിഞ്ഞോടുന്നു ബലിമൃഗം
    കാലുകള്‍ കുഴഞ്ഞപ്പോള്‍
    ''ബലി .. അതായിരുന്നു നല്ലത് ''
    മൃഗം മനസ്സില്‍ നിനച്ചു.

    --
    കലപന, ബിംബങ്ങള്‍ എല്ലാം കൊള്ളാം.
    എന്നാലും ചൂളയിലിട്ട് ഒന്ന് കൂടി പാകപ്പെടുത്താമായിരുന്നു, എന്ന് തോന്നി.

    എഴുതിക്കൊണ്ടിരിക്കുക!

    ReplyDelete