Wednesday, January 7, 2009

*ഉരുക്കിന്‍ ബലം പൂണ്ട തിരോധാനം

**

ചിന്ത തന്‍ ഭാരമോ
എങ്ങോ മേവും
മനസിന്‍ യാത്രയോ;
കണ്ടതേയില്ല
കൂകിയെത്തുന്ന
തീവണ്ടിയെ.
പിടിച്ചുമാറ്റുന്നങ്ങയെ-
യൊരാള്‍ കൂകി-
പോയ് തീവണ്ടിയും.


രൊരാള്‍
കുടിയിരുന്നിരിക്കണം
ഇരുട്ടിന്‍ തീവെട്ടിയായ്
ഇമ പൂട്ടാതെയെപ്പോഴും;
മൃത്യുവിന്‍ കിടിലമേ
അറിയിക്കുന്നു നീ
ഉരുക്കിന്‍ ബലം പൂണ്ട
ഇത്തിരോദ്ധാനത്തെ .


* കെ.പി .അപ്പന്‍റെ മരണം
**കെ.പി .അപ്പന്‍റെ ആത്മകഥയിലെ ഒരു ഭാഗം .

1 comment: