Thursday, May 24, 2012

ഇഴ


മുറിവുകള്‍കൊണ്ടു തുന്നിക്കൂട്ടിയ
ശരീരമാണിപ്പോള്‍ എന്റേത്;
മുറിവുകളുടെ തന്നെ ശയ്യയും.

ജീവന്‍ നൂലിന്റെ പല ഇഴകളില്‍
ഒന്നായ് മാംസത്തില്‍ എവിടെയൊ
ഒളിഞ്ഞിരിക്കുന്നത്
അറ്റു വീഴാന്‍ ഒറ്റമാത്രയേയുള്ളൂ..

ഇപ്പോള്‍ അറ്റുവീണ നൂലിന്നിഴ
ഒരു ചുവപ്പുവസ്ത്രമായ് മാറുകയും
എന്റെ എന്റേതു മാത്രമായ
ലോകമായ് തീരുകയും ചെയ്തു..
----------------------------
മലയാളനാട്

1 comment:

  1. നല്ല ഒരു കവിത ആകാമായിരുന്നു.
    അവസാന പാരഗ്രാഫ് കുറച്ചു ശ്രദ്ധിച്ചിരുന്നെങ്കില്‍

    ReplyDelete