ദൈവം ആദ്യമൊക്കെ മരണത്തെ
ഒരാള്‍ക്ക് കൊടുക്കുക
പുതിയൊരു വസ്ത്രം നല്‍കുക
എന്നതു പോലെയായിരുന്നു.
ജീവികള്‍ പെരുകിയതോടെ
ഓരോരുത്തര്‍ക്കും
പുതിയതായി മരണത്തെ കൊടുക്കുക
അസാദ്ധ്യമായിത്തുടങ്ങി.
ഒരാള്‍ക്ക് കൊടുത്ത മരണത്തെ
തിരിച്ചെടുക്കുക അസാദ്ധ്യവുമാണല്ലൊ..
എങ്കിലും എല്ലാം അറിയിക്കുന്ന
ദൈവം ഇതു മാത്രം ഇന്നു വരെ
മനുഷ്യനെ അറിയിക്കാതെ
ഒരാള്‍ക്കുള്ള മരണത്തെ മരണശേഷം
തിരിച്ചെടുക്കുവാനും
വസ്ത്രങ്ങള്‍ പോലെ
മരണത്തെ അലക്കി വെളുപ്പിച്ച്
വീണ്ടും വീണ്ടും
ഉപയോഗിക്കാനും തുടങ്ങി.
പലര്‍ക്കും മറ്റുള്ളവര്‍ക്കു
കൊടുത്ത മരണം തന്നെയാണ്
തനിക്കും കിട്ടിയതെന്ന അറിവില്ലാതായ്...
ദൈവം എനിക്കു തരുന്ന മരണം
പഴയതാണാവോ?
ദൈവത്തിനല്ലാതെ
ആര്‍ക്കറിയാം ഇത്?.
-----------------------------
http://www.harithakam.com/post-view.php?id=1143
ഒരാള്‍ക്ക് കൊടുക്കുക
പുതിയൊരു വസ്ത്രം നല്‍കുക
എന്നതു പോലെയായിരുന്നു.
ജീവികള്‍ പെരുകിയതോടെ
ഓരോരുത്തര്‍ക്കും
പുതിയതായി മരണത്തെ കൊടുക്കുക
അസാദ്ധ്യമായിത്തുടങ്ങി.
ഒരാള്‍ക്ക് കൊടുത്ത മരണത്തെ
തിരിച്ചെടുക്കുക അസാദ്ധ്യവുമാണല്ലൊ..
എങ്കിലും എല്ലാം അറിയിക്കുന്ന
ദൈവം ഇതു മാത്രം ഇന്നു വരെ
മനുഷ്യനെ അറിയിക്കാതെ
ഒരാള്‍ക്കുള്ള മരണത്തെ മരണശേഷം
തിരിച്ചെടുക്കുവാനും
വസ്ത്രങ്ങള്‍ പോലെ
മരണത്തെ അലക്കി വെളുപ്പിച്ച്
വീണ്ടും വീണ്ടും
ഉപയോഗിക്കാനും തുടങ്ങി.
പലര്‍ക്കും മറ്റുള്ളവര്‍ക്കു
കൊടുത്ത മരണം തന്നെയാണ്
തനിക്കും കിട്ടിയതെന്ന അറിവില്ലാതായ്...
ദൈവം എനിക്കു തരുന്ന മരണം
പഴയതാണാവോ?
ദൈവത്തിനല്ലാതെ
ആര്‍ക്കറിയാം ഇത്?.
-----------------------------
http://www.harithakam.com/post-view.php?id=1143




മരിച്ചവരൊരു ദിനം ഉയിര്‍ത്തുവരും
ReplyDeleteഅഴുക്കുവസ്ത്രങ്ങള്‍ മാറിവരും
അവര്‍ മടങ്ങി വരും!!