Wednesday, March 16, 2011

വവ്വാല്‍

രാത്രിയില്‍
പഴങ്ങള്‍ തിന്നുവാനെത്തും
വവ്വാലറിഞ്ഞില്ല
പഴം കായ്ക്കും മരം
പകല്‍ വെട്ടിപ്പോയത്.

മരം നിന്നിടത്ത്
പഴമില്ല ഇലയില്ല
താഴേക്കുവലിക്കും ശൂന്യത;
വട്ടം കറങ്ങി
പറന്നു പോയ് വവ്വാല്‍.

തെല്ലിട കഴിഞ്ഞ്
ഒന്നുകൂടി വന്നു
വട്ടം പറന്നു വവ്വാല്‍.

7 comments:

  1. “മരങ്ങൾ നഷ്ട്ടമാകുമ്പോൾ വവ്വാലുകൾ മാത്രമല്ല വട്ടം കറങ്ങുന്നത്.“
    ഈ കവിത മനസ്സിലാക്കാൻ കൂടുതൽ വട്ടം കറങ്ങേണ്ടതില്ല, എന്നെപ്പോലുള്ള സാധാരണക്കാരയ ബ്ലോഗറന്മാർക്ക്. ആശംസകൾ……………………………..

    ReplyDelete
  2. ദേ... ഇങ്ങോട്ട് വരുംന്വോൾ ചിലതൊക്കെ പ്രതീക്ഷിക്കാറുണ്ട് ഞാൻ... ഇതിപ്പൊ... എന്താ പറയ്യ്യാ... ചാറ്റിൽ വാ പറയാം...

    ReplyDelete
  3. പ്രതീക്ഷയ്ക്ക് കേടു വരുത്തിയിട്ടില്ലല്ലോ!!

    ReplyDelete
  4. ഒരുപാട് ചിന്തകള്‍ക്ക് ഇടം നല്‍കുന്ന കവിത...ആര്‍ക്കും തിരിയുന്ന വരികള്‍....
    തെല്ലിട കഴിഞ്ഞ്
    ഒന്നുകൂടി വന്നു
    വട്ടം പറന്നു വവ്വാല്‍.
    അവസാനത്തെ വരവാകുമോ...?

    ReplyDelete
  5. കാട് നാടായത് പാവം വവ്വാൽ അറിഞ്ഞില്ലായിരിക്കും.

    ReplyDelete
  6. സ്വീകരിയ്ക്കാൻ വിസമ്മതിയ്ക്കുന്നു......
    എങ്കിലും താഴേയ്ക്ക് വലിയ്ക്കും ശൂന്യത.

    ReplyDelete