Wednesday, March 9, 2011

പ്രാര്‍ത്ഥനകളുടെ അത്താണി

വംശം രേഖപ്പെടുത്താതെ പോയ
ഒരു ജീവിയുടെ
അവസാനപ്രാര്‍ത്ഥന
ദൈവവഴിയില്‍
ഇടയ്ക്കു വച്ച് നിശ്ചലമായ്.

അത് ഉറഞ്ഞുറഞ്ഞ്
ഒരത്താണിയായ് തീര്‍ന്നു;
ദൈവത്തിലേക്കു  പോകുന്ന
പ്രാര്‍ത്ഥനകള്‍ക്കു മാത്രം
കാണാവുന്നതും
ഇരിക്കാവുന്നതുമായ്
നിലകൊണ്ടങ്ങിനെ..

ഇല്ലാച്ചിറകുകള്‍ കുടഞ്ഞ്
ഇല്ലാക്കാലുകളിലിരുന്ന്
മിഴികളില്ലെങ്കിലുമടച്ച്
അത്താണിയില്‍ ഇളവേല്‍ക്കും
പ്രാര്‍ത്ഥനകള്‍.

പിന്നെ പറന്നേറാനുള്ള
ഊര്‍ജ്ജമാകുന്നതോടെ
പ്രാര്‍ത്ഥനകള്‍ യാത്രയാകും
ഓരോ പ്രാര്‍ത്ഥനയും
ഇളവേറ്റ് പോകുമ്പോഴും
ഉറഞ്ഞുറഞ്ഞ് അത്താണി.
 -----------------------
ബൂലോകകവിതയില്‍ പ്രസിദ്ധീകരിച്ചത്

4 comments:

  1. ഇല്ലാച്ചിറകുകള്‍ കുടഞ്ഞ്
    ഇല്ലാക്കാലുകളിലിരുന്ന്
    മിഴികളില്ലെങ്കിലുമടച്ച്
    അത്താണിയില്‍ ഇളവേല്‍ക്കും
    പ്രാര്‍ത്ഥനകള്‍

    ReplyDelete
  2. ഇല്ലാച്ചിറകുകള്‍ കുടഞ്ഞ്
    ഇല്ലാക്കാലുകളിലിരുന്ന്
    മിഴികളില്ലെങ്കിലുമടച്ച്
    അത്താണിയില്‍ ഇളവേല്‍ക്കും
    പ്രാര്‍ത്ഥനകള്‍.

    അവയ്ക്കുവേണ്ടിയും പ്രാര്‍ത്ഥനകള്‍..
    നല്ല കവിത

    ReplyDelete
  3. ബിലാത്തിപട്ടണം, സ്മിത നന്ദി. വിനോദ്മാഷ്
    ദേശാഭിമാനിയില്‍ എരകപ്പുല്ലിനെക്കുറിച്ചു പറഞ്ഞതിനും കൂടി
    ഇവിടെ നന്ദി പറയുന്നു.

    ReplyDelete