Thursday, March 18, 2010

ഒറ്റനിറം


പാളങ്ങള്‍ക്കിരുപുറങ്ങളിലെ
നാറും തെരുവുകള്‍ക്കരികിലെ
മനുഷ്യവിസ്സര്‍ജ്ജ്യം പോലെയാണു്
ഓടയില്‍ കുളിക്കുന്നവരുടെ ജന്മം.

കുളികഴിഞ്ഞ് 
അരയോളം വെള്ളത്തില്‍ 
ഇറങ്ങി നിന്ന് പിഴിഞ്ഞു തുവര്‍ത്തും
തുണിക്കും ഉടലിനും
ഒരേ നിറം.

നേരഭേദം മറന്നു്
അലച്ചുറങ്ങുമ്പോഴും പൊതുശ്മശാനം
അടുത്തില്ലെന്ന ഭയവുമില്ലവര്‍ക്കു്.
 

8 comments:

  1. നേരഭേദം മറന്ന്
    അലച്ചുറങ്ങുമ്പോഴും പൊതുശ്മശാനം

    ReplyDelete
  2. ശശിയുടെ കവിത വായിച്ചു കിട്ടുന്ന ഒരു സംതൃപ്തി ഇതിൽ കിട്ടിയില്ല....

    ReplyDelete
  3. ഒരു മുള്ളു കുത്തുന്നതുപൊലെ ശശിയുടെ കവിതകള്‍ നോവിക്കുന്നു.

    ReplyDelete
  4. തുണിക്കും ഉടലിനും
    ആര്‍ക്കുന്ന കാക്കകള്‍ക്കും
    ഒരേ നിറം..

    കറുത്ത കവിത.

    ReplyDelete
  5. സെബാസ്റ്റ്യന്റെ കവിതയുണ്ട്
    സമീപദൃശ്യം
    ആ കവിത ഓര്‍മവന്നു

    ചില ദൃശ്യങ്ങളും

    ReplyDelete
  6. അങ്ങനെ ചില ജന്മങ്ങളും ഈ ഭൂമിയില്‍ കഴിഞ്ഞുകൂടുന്നുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍..
    ഒന്നിനെ കുറിച്ചും വേവലാതിയില്ലാതെ കഴിയാന്‍ പറ്റുന്നതും ഒരു ഭാഗ്യം തന്നെ അല്ലേ?

    ReplyDelete
  7. ശശിയേട്ടാ... കൊള്ളാം ........

    ReplyDelete
  8. ഒറ്റവരിയ്ക്കിടയിലെ സമാനമായ ഇടകാഴ്ച....

    ReplyDelete