Thursday, December 31, 2009

ജാക്സണ്‍കടല്‍

ഒരേ നേരം
ഒരേ ദേഹം
ഒച്ചയുണ്ടാക്കിയും
കെടുത്തിയും.

അതേ ദേഹം
ഒരേ നേരം
ചൂടാര്‍ന്നും
തണുത്തും.

ആള്‍പ്പരപ്പിനെ
മൃഗപ്പരപ്പിനെ
മരപ്പരപ്പിനെ
ജലപ്പലക വച്ച്‌
ദൈവം ആണിയ-
ടിക്കും നാള്‍

ജലപ്പലക
സ്റ്റേജാക്കി
ഒറ്റയ്ക്കൊരു
പ്രേതക്കടല്‍
ആടിതിമര്‍ക്കില്ലെന്ന്
ആരു കണ്ടു.

10 comments:

  1. prethangal aadi thimarkkunna
    kadal naam kandu.

    ReplyDelete
  2. ആള്‍പ്പരപ്പിനെ
    മൃഗപ്പരപ്പിനെ
    മരപ്പരപ്പിനെ
    ജലപ്പലക വച്ച്‌
    ദൈവം ആണിയ-
    ടിക്കും നാള്‍

    പുതുവത്സരാശംസകള്‍ ....

    ReplyDelete
  3. വേരാഴമുള്ള ഒരു "എരകപ്പുല്ല് .....
    എന്നാല്‍ അത് പറിച്ചിട്ടു തന്നെ എന്ന് കരുതി വന്നതാ
    !!! ഇരുമ്പ് മുറിക്കും നിശബ്ദത പോലെ ...
    ആഴം കഴിഞ്ഞും പോകും വാക്ക് പോലെ
    ആഴം കഴിഞ്ഞും പോവുന്ന വെരാഴമുള്ള എകരപ്പുല്ല് പറിക്കാനാവാതെ ...തിരിച്ചു പോവാനാവാതെ എപ്പോഴും ഇവിടെത്തന്നെ
    ചുറ്റിത്തിരിയുന്നു !

    എല്ലാവിധ ...ആശംസകളും
    സ്നേഹം

    ReplyDelete
  4. ആള്‍പ്പരപ്പിനെ
    മൃഗപ്പരപ്പിനെ
    മരപ്പരപ്പിനെ
    ജലപ്പലക വച്ച്‌
    ദൈവം ആണിയ-
    ടിക്കും നാള്‍...

    കിടിലന്‍ മാഷേ...

    ReplyDelete
  5. ആള്‍പ്പരപ്പിനെ
    മൃഗപ്പരപ്പിനെ
    മരപ്പരപ്പിനെ
    ജലപ്പലക വച്ച്‌
    ദൈവം ആണിയ-
    ടിക്കും നാള്‍

    nannaayi

    ReplyDelete
  6. കവിതയിലെ ജക്സൺ മയം
    ജാക്സന്റെ പ്രേതത്തേയും വെറുതെ വിടുന്നില്ല

    ReplyDelete
  7. enthey avite nirthyathu kathykkeramayirunnilleeee

    ReplyDelete