Wednesday, September 23, 2009

ഒന്നിനെ തന്നെ

ഇന്നലെ കൊന്നതും
ഇതേ ജീവിയെ.

ഇന്നു വെറുതെയിരുന്നപ്പോള്‍
അതിനെ പുനര്‍ജ്ജനിപ്പിച്ചു;
ഇന്നു തന്നെ വീണ്ടും കൊല്ലും.

നിലനില്പ്പിന്റെ
രാഷ്ട്രതന്ത്രം അറിയുന്നതു
കൊണ്ട് ഞാനിത്
നാളെയും ആവര്‍ത്തിക്കും.
നാളെയും നീ
കൊല്ലപ്പെടും.

ഓര്‍ക്കുമ്പോള്‍
സുഖമുള്ള വേട്ട,
മാംസമോ;
തേന്‍ പോലെ.

അതുകൊണ്ടുതന്നെ
ഒന്നിനെ തന്നെ
പല തവണ കൊല്ലുന്നു,
തിന്നുന്നു.

10 comments:

  1. എത്ര തിന്നിട്ടും
    പിന്നെയും,
    മടുക്കാതെ,
    മതി വരാതെ..!

    ReplyDelete
  2. ഈ ഇര പലപ്പോഴു ഞാനും നിങ്ങളും തന്നെ തിന്നിട്ടും തീരാതെ.....ഒരു ജന്‍മത്തില്‍ എത്ര മരണങ്ങള്‍.....

    ReplyDelete
  3. ഹിംസ പാപമല്ലേ
    തിന്നാല്‍ തീരുമെന്നാണോ

    ReplyDelete
  4. കൊന്നാലും കൊന്നാലും മതിവരാതെ. തിന്നാലും തിന്നാലും ആര്‍ത്തി മാറാതെ.

    ReplyDelete
  5. Konnu konnu enne thinnalle...!

    Manoharam, Ashamsakal...!!!

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. sasi,
    kavitakal nannavunnundu.
    ashamsakal.
    sneham.
    asmo.

    ReplyDelete