Monday, September 14, 2009

നാഗം

നേര്‍ത്തു നേര്‍ത്തുള്ളൊരു
പിച്ചളപ്പാടപോല്‍ നടവഴി നിറയെ
തളംകെട്ടിയ നിലാവുണ്ടെങ്കിലും
വലതുകാലില്‍ നാഗം
ചുറ്റിയതറിഞ്ഞതേയില്ല.

നാഗമാണെന്നറിഞ്ഞതും
ഉള്ളില്‍ ഭയം വൈദ്യുതപ്പുറ്റിളക്കി.
നാഗച്ചുരുള്‍ ഇടതുകാലിലേക്കും
പടരുന്നോയെന്ന തോന്നലിരട്ടിക്കേ
നിലംവിട്ട്‌ ആഞ്ഞാഞ്ഞു
കുടഞ്ഞു കാലുകള്‍;
ചുരുളുകള്‍ വീണു നിവര്‍ന്ന്
നിലത്തൊരു കറുത്ത രേഖയായ്
നിലാവും തുളച്ചു പോകും കാഴ്ചയില്‍
പതറി പലതായി കണ്ണുകള്‍

മണ്ണെണ്ണയും വെളുത്തുള്ളിയും കൂട്ടി
തളിയ്ക്കാനില്ലാത്ത
ഒരു നാഗക്കാട്ടിലൊറ്റക്കു
പെട്ടപോലായുറക്കത്തില്‍.

http://blothrammasika.blogspot.com/2009/08/blog-post_4104.html

4 comments:

  1. Vayichirunnu... Manoharam, Ashamsakal...!!!

    ReplyDelete
  2. എന്തു കൊണ്ടാവും പാമ്പിനെ ഈ വിധം ഭയക്കുന്നത്?
    പലപ്പോഴും വിഷത്തേക്കാള്‍ ഭയമാണൂ കൂടുതല്‍ ദോഷം ചെയ്യുന്നത്

    "നേര്‍ത്തു നേര്‍ത്തുള്ളൊരു പിച്ചളപ്പാടപോല്‍ നടവഴി നിറയെ
    തളംകെട്ടിയ നിലാവുണ്ടെങ്കിലും......"

    നല്ല വരികള്‍

    ReplyDelete
  3. പിച്ചളപ്പാടപോല്‍ നടവഴി നിറയെ
    തളംകെട്ടിയ നിലാവ്
    നല്ല വരികള്‍

    ReplyDelete