ഒരു മരത്തില്‍ നിന്ന്
അനേകം ഇലകള്‍ പോലെ
ഒരു മനുഷ്യനില്‍ നിന്ന്
എത്ര നാക്കുകളാണ്.
അച്ചടക്കമില്ലായ്മയെ
കുറിച്ച് കോപിക്കുമ്പോള്‍
അടിയന്തിരാവസ്ഥയെ സ്തുതിച്ച്;
രാജ്യം സേച്ഛാധിപത്യത്തിലേക്കെന്ന്
സംശയം വരുമ്പോള്‍
എമര്‍ജന്‍സിപ്പിരീയഡിനെ
ഓര്‍മ്മിപ്പിച്ച്..
ഇയാളിനി മരിക്കുമ്പോള്‍
നാക്കിന് ഒരു ജഡം
എന്ന കണക്കില്‍
എത്ര ജഡങ്ങളായിരിക്കും.
ഏതേതിടങ്ങളില്‍
എത്ര നേരങ്ങളില്‍
സംസ്ക്കരിക്കും
ഇതത്രയും.
http://www.chintha.com/node/45532
Monday, September 7, 2009
Subscribe to:
Post Comments (Atom)
അച്ചടക്കത്തെപ്പറ്റി, അഴിമതിയെക്കുറിച്ച് പറയുമ്പോഴെല്ലാം നമ്മള്‍ ഒന്നില്‍ക്കൂടുതല്‍ വ്യക്തികളാണ്. പൊതുവായി പറയുമ്പ്പോല്‍ ഒരാള്‍, സ്വന്തം കാര്യം വരുമ്പോള്‍ ഇനിയൊരാള്‍.
ReplyDeleteപക്ഷെ, എത്രപേരായിരുന്നാലും, മരിക്കുമ്പോള്‍ ഒരു ജഠമായി മാത്രം മാറുന്നു, എന്നതല്ലേ ശരി?
കവിത നന്നായിരിക്കുന്നു, ശശി.
പലപ്പോഴും ഞാനും എന്റെ ജഡങ്ങളെ നോക്കി അന്തം വിടാറുണ്ട്
ReplyDeleteഅടിയന്തിരാവസ്ഥയും... എമര്‍ജന്‍സിപ്പിരീഡും...
ReplyDeleteപിടികിട്ടിയില്ല??
ഒരെ വ്യക്തിക്ക് പലനിലപാടുകള്‍
ReplyDeleteഅവസരം പോലെ
ആശയം മാറ്റി പറയുന്നവര്‍
അല്ലങ്കില്‍ കൂടുതല്‍ ബലമുള്ളതിനോട് ചേര്‍ന്ന് ..
അതാണു ശരി എന്ന്.
വ്യക്തിത്വ ശോഷണം എന്നു തന്നെ പറയാം
ഈ വെറും ജഡത്തിനു എത്ര നാവുണ്ടായിട്ടെന്താ?
അവസരവാദം പലരുടേയും വയറിന്റെ പ്രശ്നമാണ്.. കൂട്ടങ്ങൾക്ക് നടുവിൽ ഒറ്റപെടലിനെ ഭയന്നപ്പോഴൊക്കെ ഈ ഞാനും നല്ല അവസരവാദിയായിട്ടുണ്ട്..
ReplyDeleteവാക്കിന്‍റെ ശക്തിയേകുറിച്ച് ഓര്‍ത്ത് ഒരു അമ്പരപ്പിലായിരുന്നു....
ReplyDeleteശരിയാണ് നാക്കിനാല്‍ എത്ര ജഡങ്ങളെ ആണ് സൃഷ്ടിക്കുന്നത്???
ഇഷ്ടായീ കവിത......
(ഒരു മൂഡ സ്വര്‍ഗതിലിങ്ങനെ പതുങ്ങിയിരിപ്പാണ്....നെഞ്ചുരച്ചെത്തുന്ന നോവുകള്‍ കുറവ്.അതോ നൊന്ത് നൊന്തു നോവറിയാത്തതോ???
അതു കൊണ്ട് തന്നെ കവിതയും...)
Thallasseri
ReplyDeleteവഴിപോക്കന്‍ Jithendrakumar
മാണിക്യം ഇര
ഗൗരി നന്ദന
ഇവിടെ വന്നതില്‍ ആഹ്ലാദം
kaikondu marikkunnathinekkal bhayaanakam thanne..!
ReplyDeleteManoharam, ashamsakal...!!!