ബലമില്ലാത്ത ഉത്തരം വീടിനുള്ളവര്‍
വീടു നിറയെ അംഗങ്ങളുള്ളവര്‍
തൂങ്ങുക മാവിലോ പ്ലാവിലോ
ആയിരിക്കും.
പുലര്‍ച്ചെ കാണുന്ന ശവം
കൈതോലപ്പായയില്‍ പൊതിഞ്ഞ്
ഉന്തുവണ്ടിയിലെടുത്ത്
വലപ്പാട് സര്‍ക്കാരാശുപത്രിമോര്‍ച്ചറി-
യിലേക്കെത്തുമ്പോള്‍
പത്തുപതിനൊന്നു മണി ആകും.
റോഡിലൂടെ നടക്കുന്നവര്‍
വേലിക്കരിലേക്കും
പീടികയ്ക്കു പുറത്ത് നില്‍ക്കുന്നവര്‍
തിണ്ണയിലേക്കും തിണ്ണയിലുള്ളവര്‍
ചുമര്‍ തൊട്ടും
ഒച്ച പൂഴ്ത്തി നില്‍ക്കും.
പൊടിയൊതുങ്ങിയ
ചെങ്കല്‍റോഡിലൂടെ
ഉന്തുവണ്ടിയുടെ വീതിയില്‍
ഒരു നിശബ്ദരേഖ
കടന്നു പോകുന്നു.
ഉച്ച കഴിഞ്ഞ് തിരിച്ചെത്തുന്നു.
ഇരുട്ടുമ്പോഴായിരിക്കും
പൂഴ്ത്തിയ ഒച്ചകളൊക്കെയും
തെക്കേപ്പുറത്തു നിന്നും
തിരിച്ചു പോവുക.
http://boolokakavitha.blogspot.com/2009/06/blog-post_06.html
Saturday, June 6, 2009
Subscribe to:
Post Comments (Atom)
..പുതുമയില്ലാത്തത്...
ReplyDeleteഎങ്കിലും, നന്ന്...
ഉത്തരം മുട്ടുമ്പോള്‍ അടുത്ത് മാവോ പ്ലാവോ ഉണ്ടോന്നല്ലേ തിരയുക?
ReplyDeleteആര്‍ക്കും ഉത്തരങ്ങള്‍ ഇല്ലാണ്ടാവാതിരിക്കട്ടെ......
ReplyDeleteബൂലോകകവിതയില്‍ വായിച്ചു
ReplyDeleteഇപ്പോഴും
ഹരിതകത്തിലും കാണാറുണ്ട്
നല്ല വിത
ഹന്ലലാത് വെട്ടിക്കാട്
ReplyDeleteഗൌരി നന്ദന അനീഷ്
കവിത വായിച്ചതിനും
അഭിപ്രായം പറഞ്ഞതിലും
സന്തോഷം.
kavitha nannayitundu...
ReplyDeletenannayitundu.....
ReplyDelete